x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ. ജീ​വ​ൻ ജോ​ണി​നും കു​ടും​ബ​ത്തി​നും സ​മു​ചി​ത യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജീ​മോ​ൻ റാ​ന്നി
Published: April 29, 2026 10:38 AM IST | Updated: April 29, 2026 10:38 AM IST

ഹൂ​സ്റ്റ​ൺ: ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി​രു​ന്ന മൂ​ന്നു വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു ശേ​ഷം ചെ​ന്നൈ ആ​വ​ഡി സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി​യാ​യി സ്ഥ​ലം മാ​റി പോ​കു​ന്ന റ​വ. ജീ​വ​ൻ ജോ​ണി​നും കു​ടും​ബ​ത്തി​നും ഇ​ട​വ​ക സ​മു​ചി​ത യാ​ത്ര​യ​പ്പ് ന​ൽ​കി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി റ​വ. ജി​ജോ എം. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ പ്രാ​രം​ഭ ഗാ​ന​ത്തി​ന് ശേ​ഷം ജോ​ൺ ഫി​ലി​പ്പ് പ്രാ​ർ​ഥി​ച്ചു.

ഇ​ട​വ​ക സെ​ക്ര​ട്ട​റി ഫാ. ​അ​ജി​ത് വ​ർ​ഗീ​സ് കു​ടും​ബ​ത്തി​നും യാ​ത്രാ​മം​ഗ​ള​ങ്ങ​ൾ ആ​ശം​സി​ച്ചു കൊ​ണ്ട് ഏ​വ​രെ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക്‌ സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് റ​വ. ജി​ജോ എം.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി.

 

K-Rail Survey

നാ​ളി​തു​വ​രെ അ​ച്ച​നി​ൽ നി​ന്നും കു​ടം​ബ​ത്തി​ൽ​നി​ന്നും ല​ഭി​ച്ച സ​ഹോ​ദ​ര തു​ല്യ​മാ​യ ക​രു​ത​ലും സ്‌​നേ​ഹ​വും എ​ന്നും ഓ​ർ​മി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും ജി​ജോ അ​ച്ച​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മ​ത്താ​യി യാ​ത്രാ​മം​ഗ​ളാ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ഇ​ട​വ​ക ഫി​നാ​ൻ​സ് ട്ര​സ്‌​റ്റി റെ​ജി ജോ​ർ​ജ് ഇ​ട​വ​ക​യു​ടെ പാ​രി​തോ​ഷി​കം അ​ച്ച​ന് സ​മ്മാ​നി​ച്ചു. ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ പ്ര​ത്യേ​ക യാ​ത്രാ​മം​ഗ​ള ഗാ​നം സ​മ്മേ​ള​ന​ത്തി​ന് മി​ക​വ് ന​ൽ​കി.

അ​ച്ച​നും കു​ടും​ബ​വും ഇ​ട​വ​ക​യ്ക്ക് ന​ൽ​കി​യ എ​ല്ലാ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ളെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സം​സാ​രി​ച്ച​വ​ർ സ്മ​രി​ച്ചു. ഇ​ട​വ​ക​യു​ടെ ഓ​ഡി​യോ വീ​ഡി​യോ മി​നി​സ്ട്രി ടീം ​അ​ച്ച​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഹൂ​സ്റ്റ​ണി​ലെ ന​ല്ല ഓ​ർ​മ​ക​ൾ പ​ങ്കി​ട്ട് നി​ര​വ​ധി ഫോ​ട്ടോ​ക​ൾ കോ​ർ​ത്തി​ണ​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ച സ്ലൈ​ഡ് ഷോ ​സ​മ്മേ​ള​ന​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ജോ​സ​ഫ് വ​ർ​ഗീ​സ് (രാ​ജ​ൻ) ഫോ​ട്ടോ​ഗ്രാ​ഫി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ച ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി കു​ടും​ബ​ത്തോ​ട് എ​ന്നും ഞ​ങ്ങ​ൾ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ഞ​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളി​ൽ എ​ന്നെ​ന്നും ട്രി​നി​റ്റി ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ജീ​വ​ൻ അ​ച്ച​ൻ, മെ​ർ​ലി കൊ​ച്ച​മ്മ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ജെ​റെ​മി, ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

സ​മ്മേ​ള​ന​ത്തി​ൽ തോ​മ​സ് ബെ​ഞ്ച​മി​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ലൊ​രാ​ളും ഇ​ട​വ​കാം​ഗ​വു​മാ​യ റ​വ. ഉ​മ്മ​ൻ ശാ​മു​വേ​ലി​ന്‍റെ ആ​ശി​ർ​വാ​ദ​ത്തി​ന് ശേ​ഷം സ​മ്മേ​ള​നം അ​വ​സാ​നി​ച്ചു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്റ്റാ​ഫ്‌​ഫോ​ർ​ഡ് പാ​ർ​സ​നെ​ജി​ലും നി​ര​വ​ധി​പേ​ർ എ​ത്തി ചേ​ർ​ന്ന് നി​ർ​ഭ​ര​മാ​യ ഒ​രു യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സൂം ​പ്ലാ​റ്റ്‌​ഫോ​മി​ൽ കൂ​ടി​യും ഇ​ട​വ​ക ജ​ന​ങ്ങ​ൾ​ക്കു യാ​ത്രാ​മം​ഗ​ള​ങ്ങ​ൾ നേ​രു​ന്ന​തി​നു ഭാ​ര​വാ​ഹി​ക​ൾ ക്ര​മീ​ക​ര​ണം ചെ​യ്തി​രു​ന്നു.

നി​ര​വ​ധി ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഇ​വ​രെ യാ​ത്ര അ​യ​യക്കാ​ൻ ഹൂ​സ്റ്റ​ൺഹോ​ബി എ​യ​ർ​പോ​ർ​ട്ടി​ലും എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

Tags : Farewell party Fr. Jeevan John Houston USA

Recent News

Corehub Up