x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ഇ​ട​വ​ക അ​രു​ണാ​ച​ലി​ൽ നാ​ല് പ​ള്ളി​ക​ളും ഒ​രു സ്കൂ​ളും നി​ർ​മി​ച്ച് ന​ൽ​കി

ബി​ബി തെ​ക്ക​നാ​ട്ട്
Published: March 17, 2026 05:00 PM IST | Updated: March 17, 2026 05:00 PM IST

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഫൊ​റോ​നാ ഇ​ട​വ​ക​യു​ടെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വി​വി​ധ കു​ടും​ബ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ മി​യാ​വു രൂ​പ​ത​യി​ൽ നാ​ല് ദൈ​വാ​ല​യ​ങ്ങ​ളും ഒ​രു വി​ദ്യാ​ല​യ​വും നി​ർ​മി​ച്ച് ന​ൽ​കി.

തി​രു​സ​ഭ​യു​ടെ മ​ഹാ​ജൂ​ബി​ലി വ​ർ​ഷ​മാ​യ 2025-ന്‍റെ ഭാ​ഗ​മാ​യാ​ണ് മി​ഷ​ൻ രൂ​പ​ത​യെ സ​ഹാ​യി​ക്കു​ന്ന ഈ ​ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത് വ്യ​ക്തി​പ​ര​മാ​യി ആ​റ് ദൈ​വാ​ല​യ​ങ്ങ​ൾ മി​യാ​വു രൂ​പ​ത​യി​ൽ നി​ർ​മി​ച്ച് ന​ൽ​കി​യ​ത് ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​യി.

ഇ​തേ​ത്തു​ട​ർ​ന്ന് വി​കാ​രി​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തോ​ടെ ഇ​ട​വ​ക​യി​ലെ വി​വി​ധ കു​ടും​ബ​ങ്ങ​ൾ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​ൻ മു​ന്നോ​ട്ടു​വ​രി​ക​യാ​യി​രു​ന്നു.

 

K-Rail Survey

നി​ർ​മി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​ക​ളും സ്പോ​ൺ​സ​ർ​മാ​രും:

1. സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച്: ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പൊ​തു​വാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ.

2. സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച്: കു​ര്യ​ൻ & ലീ​ലാ​മ്മ മൂ​ക്കേ​ട്ട് കു​ടും​ബം.

3. സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ: ജാ​യ​ച്ച​ൻ & തെ​രേ​സ ത​യ്യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ.

4. സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ച​ർ​ച്ച്: ലീ​ലാ​മ്മ ഫ്രാ​ൻ​സീ​സ് ഇ​ല്ലി​ക്കാ​ട്ടി​ൽ.

5. കോ​ർ​പ്പ​സ് ക്രി​സ്റ്റി ച​ർ​ച്ച്: മാ​ത്യു കൊ​ഴി​യം​പ​റ​മ്പ​ത്ത്.

 

K-Rail Survey

ദൈ​വാ​ല​യ​ങ്ങ​ളു​ടെ​യും സ്കൂ​ളി​ന്‍റെ​യും വെ​ഞ്ച​രി​പ്പു​ക​ർ​മം മാ​ർ ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. കോ​ഹി​മാ ബി​ഷ​പ്പ് മാ​ർ ജെ​യിം​സ് തോ​പ്പി​ൽ, ഫാ. ​ജോ​ൺ വെ​ട്ടി​ക്ക​നാ​ൽ ഉ​ൾ​പ്പെ​ടെ അ​ന​വ​ധി വൈ​ദി​ക​രും സ​ന്യ​സ്ത​രും വി​വി​ധ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ശ്വാ​സി​ക​ളും തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ ക​ലാ​രൂ​പ​ങ്ങ​ൾ ച​ട​ങ്ങു​ക​ളു​ടെ മാ​റ്റു വ​ർ​ധി​പ്പി​ച്ചു. മി​യാ​വു രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ർ ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ൽ സ്പോ​ൺ​സ​ർ​മാ​രു​ടെ ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക​ളെ​യും ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും ന​ന്ദി അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

 

K-Rail Survey

പ​ള്ളി​ക​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും വെ​ഞ്ച​രി​പ്പു​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ഒ​രു സം​ഘം വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലേ​ക്ക് മി​ഷ​ൻ തീ​ർ​ഥാ​ട​നം ന​ട​ത്തി.

യേ​ശു​വി​ന്‍റെ സു​വി​ശേ​ഷം ലോ​ക​മെ​മ്പാ​ടും എ​ത്തി​ക്കു​ക എ​ന്ന സ​ഭ​യു​ടെ പ്രാ​ഥ​മി​ക ദൗ​ത്യ​ത്തി​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്.

 

K-Rail Survey

സാ​മ്പ​ത്തി​ക​മാ​യും ഭൗ​തി​ക​മാ​യും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മി​ഷ​ൻ മേ​ഖ​ല​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത് വെ​റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്തി​യ​ല്ല, മ​റി​ച്ച് ക്രി​സ്തു​വി​ന്‍റെ സാ​ക്ഷി​ക​ളാ​കാ​നു​ള്ള വി​ശ്വാ​സി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​ഭ​യു​ടെ സ്നേ​ഹ​വും പ്ര​കാ​ശ​വും അ​ന്യ​നാ​ടു​ക​ളി​ലെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന് വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് പ്ര​സ്ഥാ​വി​ച്ചു.

K-Rail Survey

സ്പോ​ൺ​സ​ർ​മാ​ർ​ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​ർ​പ്പി​ക്കു​ക​യും ഇ​ത്ത​രം സേ​വ​നം മ​റ്റു​ള്ള​വ​ർ​ക്കു പ്ര​ചോ​ദ​ന​മാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

Tags : Houston Knanaya Parish NRI News Arunachal Pradesh

Recent News

Corehub Up