x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ണി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ വ​ണ​ക്ക​മാ​സ സ​മാ​പ​നം

ബി​ബി തെ​ക്ക​നാ​ട്ട്
Published: June 8, 2026 01:19 PM IST | Updated: June 8, 2026 01:19 PM IST

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ മേ​യ് 31ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ വ​ണ​ക്ക​മാ​സ സ​മാ​പ​നം ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക​യി​ലെ ലീ​ജി​യ​ൻ ഓ​ഫ് മേ​രി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ഭം​ഗി​യാ​യി സം​ഘ​ടി​പ്പി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ന്നോ​ടി​യാ​യി, ലീ​ജി​യ​ൺ ഓ​ഫ് മേ​രി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ത​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ സു​പ്രാ​ധാ​ന​മാ​യ ഘോ​ഷ​യാ​ത്ര ന​ട​ന്നു.

തു​ട​ർ​ന്ന് ലീ​ജി​യ​ൻ ഓ​ഫ് മേ​രി അം​ഗ​ങ്ങ​ൾ മാ​താ​വി​ന്‍റെ രൂ​പ​ത്തി​ന് മു​ന്നി​ൽ റോ​സാ​പ്പൂ​ക്ക​ൾ സ​മ​ർ​പ്പി​ച്ചു പ്രാ​ർ​ഥി​ച്ചു.

 

 

K-Rail Survey

അ​ന്നേ ദി​വ​സം ദൈ​വാ​ല​യ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ട്ട മൂ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ​ക്കും ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം, ലീ​ജി​യ​ൺ ഓ​ഫ് മേ​രി അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യ പ​ര​മ്പ​രാ​ഗ​ത വി​ഭ​വ​മാ​യ "പാ​ച്ചോ​ർ' പ​ള്ളി​യി​ലെ​ത്തി​യ മു​ഴു​വ​ൻ വി​ശ്വാ​സി​ക​ൾ​ക്കു​മാ​യി വി​ത​ര​ണം ചെ​യ്തു.

K-Rail Survey

വ​ണ​ക്ക​മാ​സ സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് ലെ​ജി​യ​ൺ ഓ​ഫ് മേ​രി ഭാ​ര​വാ​ഹി​ക​ളാ​യി

പ്ര​സി​ഡ​ന്‍റ്: സി​സി തൊ​ട്ടി​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ്: സി​സി പൂ​ത​ക്ക​രി, സെ​ക്ര​ട്ട​റി: ടെ​സി മു​ണ്ട​പ്പു​ഴ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: മോ​ളി​ക്കു​ട്ടി പ​തി​യി​ൽ, ട്ര​ഷ​റ​ർ: ലീ​ല​മ്മ ഇ​ല്ലി​ക്കാ​ട്ടി​ൽ എ​ന്നി​വ​രും മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് നേ​തൃ​ത്വം ന​ൽ​കി.

ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന ഈ ​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കു​ചേ​രാ​ൻ ഹൂ​സ്റ്റ​ണി​ലെ നി​ര​വ​ധി ക്നാ​നാ​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളാ​ണ് ദേ​വാ​ല​യ​ത്തി​ൽ ഒ​ത്തു​കൂ​ടി​യ​ത്.

 

K-Rail Survey

എ​ല്ലാ ച​ട​ങ്ങു​ക​ൾ​ക്കും ഇ​ട​വ​ക കൈ​ക്കാ​ര​ൻ​മ്മാ​ർ, പാ​രി​ഷ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, എ​സ്ജെ​സി സി​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ങ്കെ​ടു​ത്ത​വ​രെ എ​ല്ലാ​വ​രെ​യും പ​രി​ശു​ദ്ധ മാ​താ​വ് അ​നു​ഗ്ര​ഹി​ക്ക​ട്ടെ എ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ ആ​ശം​സി​ച്ചു.

Tags : Vanakkamasam Samapanam Houston USA

Recent News

Corehub Up