ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ ആദ്യകുർബാന സ്വീകരണ ശുശ്രൂഷകൾ (Solemn Reception of Holy Communion) മേയ് രണ്ടിന് പ്രൗഢഗംഭീരമായി നടന്നു.
ഇടവകയിലെ 30 കുട്ടികളാണ് അന്നേദിവസം വിശുദ്ധ കുർബാന സ്വീകരിച്ച് ദിവ്യകാരുണ്യ നാഥനെ ഹൃദയത്തിലേറ്റിയത്. ഇടവക വികാരി റവ.ഫാ. എബ്രഹാം മുത്തോലത്ത് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, ഫാ. തോമസ് മേത്താനാത്ത് ഒഎസ്എച്ച്, ഫാ. ജോപ്പൻ ചെത്തിക്കുന്നേൽ ഫിലിപ്പ് ഒഎസ്എച്ച്, ഫാ. ലിജോ കൊച്ചുപറമ്പിൽ, ഫാ. അനീഷ് പരപ്പനാട്ട് എന്നിവർ സഹകാർമികരായിരുന്നു.
.JPG1778674103.jpg)
വെള്ള വസ്ത്രമണിഞ്ഞ്, കെെയിൽ തിരികളുമായി അൾത്താരയ്ക്ക് മുന്നിലെത്തിയ കുട്ടികൾ, പ്രാർഥനാപൂർവം ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചു. കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുത്തു.
ആദ്യകുർബാന സ്വീകരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിശ്വാസജീവിതത്തിന്റെ അടയാളങ്ങളായി ജപമാലയും ഉത്തരിയവും ചടങ്ങിൽ നൽകി. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിലും സഭയുടെ പ്രബോധനങ്ങളിലും ഉറച്ചുനിൽക്കാൻ ജപമാലയും ഉത്തരിയവും കുട്ടികളെ സഹായിക്കുമെന്ന് വൈദികർ സന്ദേശത്തിൽ ഓർമിപ്പിച്ചു.
.JPG1778674103.jpg)
സിസിഡി ഡയറക്ടർ ജോൺസൺ വട്ടമറ്റം, സിസ്റ്റർ ജോയിസി എസ്ജെസി, ലൈസ ചാമക്കാലയിൽ, ഷീബ താന്നിച്ചുവട്ടിൽ എന്നിവരുടെയും, പാരന്റ് കോഓർഡിനേറ്റർമാരായ ജോസ് ചാഴിക്കാട്ട്, ദീപ്തി താന്നിച്ചുവട്ടിൽ എന്നിവരുടെയും മറ്റു മാതാപിതാക്കളുടെയും നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ഈ ശുശ്രൂഷയുടെ വലിയ വിജയത്തിന് കാരണമായി.
കൈക്കാരന്മാരായ സജി മരങ്ങാട്ടിൽ, സാബു കറുകപ്പറമ്പിൽ, ജെയിംസ് വടക്കേക്കര, ജിജോ വട്ടമറ്റം, പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ സിസ്റ്റർ റെജി എസ്ജെസി, സിസ്റ്റർ ലിസിൻ എസ്ജെസി, ജോസ് പുളിക്കത്തൊട്ടിയിൽ, ബിബി തെക്കനാട്ട് എന്നിവരുടെ ഏകോപനത്തിൽ ചടങ്ങുകൾ കുറ്റമറ്റ രീതിയിൽ ക്രമീകരിച്ചു.
.JPG1778674104.jpg)
ആദ്യകുർബാന സ്വീകരിച്ച കുട്ടികൾക്കുള്ള പ്രത്യേക സർട്ടിഫിക്കറ്റുകൾ തൊട്ടടുത്ത ദിവസം (ഞായറാഴ്ച) നടന്ന ചടങ്ങിൽ വിതരണം ചെയ്തു. മാതാപിതാക്കളുടെയും സന്നദ്ധ പ്രവർത്തകരുടെയും സജീവ സഹകരണം പരിപാടികൾക്ക് മിഴിവേകി.
ആദ്യകുർബാന സ്വീകരണത്തിന് ശേഷം വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിലെ ഈ വർഷത്തെ ആദ്യകുർബാന സ്വീകരണ ശുശ്രൂഷകൾ ഇടവക സമൂഹത്തിന് വലിയൊരു ആത്മീയ അനുഭവം പകർന്നു നൽകി.
Tags : st marys church first communion houston usa