x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ന​യു​ടെ ഹൂ​സ്റ്റ​ൺ സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി

എ.​സി. ജോ​ർ​ജ്
Published: March 23, 2026 05:29 PM IST | Updated: March 23, 2026 05:30 PM IST

ഹൂ​സ്റ്റ​ൺ: ഡാ​ള​സി​ൽ നി​ന്നെ​ത്തി​യ ലാ​ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഹൂ​സ്റ്റ​ണി​ലെ മി​സോ​റി സി​റ്റി​യി​ലു​ള്ള ഇ​ന്ത്യ ഗേ​റ്റ് റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ​ച്ച് സ​മു​ചി​ത​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന ലാ​ന​യു​ടെ മു​ൻ ഭാ​ര​വാ​ഹി​യും പ്ര​സി​ദ്ധ അ​മേ​രി​ക്ക​ൻ മ​ല​യാ​ള ഭാ​ഷാ സാ​ഹി​ത്യ​കാ​ര​നു​മാ​യ ജോ​ർ​ജ് മ​ണ്ണി​ക​രോ​ട്ടി​നെ സ​ന്ദ​ർ​ശി​ച്ച് ആ​ദ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​വ​രാ​യി​രു​ന്നു അ​വ​ർ.

മു​ൻ ലാ​ന പ്ര​സി​ഡന്‍റ് ജോ​ൺ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഇ​പ്പോ​ഴ​ത്തെ ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി.​ ജോ​ർ​ജ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി സ​ന്നി​ഹി​ത​രാ​യ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി.

K-Rail Survey

ഹൂ​സ്റ്റ​ണിലെ ഒ​രു പ​റ്റം മ​ല​യാ​ളം സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​രും കേ​ര​ള റൈ​റ്റേ​ഴ്സ് ഫോ​റം പ്ര​വ​ർ​ത്ത​ക​രും മ​റ്റ് ഭാ​ഷാ സ്നേ​ഹി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ ഉദ്​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഭാ​ഷ​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പ്പി​നും ഉ​ന്ന​തി​ക്കും വ​ള​ർ​ച്ച​യ്ക്കും ലാ​ന ചെ​യ്തു​വ​രു​ന്ന പ​ദ്ധ​തി​ക​ളെ​യും സേ​വ​ന​ങ്ങ​ളെ​യും വി​വ​രി​ച്ചു.

ഉ​ഷ നാ​യ​ർ, ടി.​എ​ൻ.​ സാ​മു​വ​ൽ എ​ന്നി​വ​ർ ക​വി​ത​ക​ൾ ചൊ​ല്ലി. ഡോ​. ജോ​സ​ഫ് പൊ​ന്നോ​ലി സാ​ഹി​ത്യ​കാ​ര​നാ​യ ജോ​ർ​ജ് മ​ണ്ണി​ക​രോ​ട്ട് എ​ഴു​തി​യ വി​വി​ധ സാ​ഹി​ത്യ​കൃ​തി​ക​ളെ പ​റ്റി, പ്ര​ത്യേ​കി​ച്ച്, അ​മേ​രി​ക്ക​യി​ലെ ആ​ധു​നി​ക മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്രം എ​ന്ന ഗ്ര​ന്ഥ​ത്തെ ആ​ധാ​ര​മാ​ക്കി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

ഡാ​ള​സി​ൽ നി​ന്നു എ​ത്തി​യ ബാ​ജി ഓ​ടം​വേ​ലി, ഷാ​ജു ജോ​ൺ എ​ന്നി​വ​ർ ഡാ​ള​സി​ലെ ലാനയുടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ച്ചു.

 

K-Rail Survey

ജോ​ർ​ജ് പു​ത്ത​ൻ​കു​രി​ശ്, പൊ​ന്നു​പ്പി​ള്ള, തു​ട​ങ്ങി​യ​വ​ർ മ​ല​യാ​ളം സൊ​സൈ​റ്റി​യി​ലെ പ്ര​തി​മാ​സ യോ​ഗ​ങ്ങ​ളി​ലേ​ക്ക് സ​ന്നി​ഹി​ത​രാ​യ എ​ല്ലാ സാ​ഹി​ത്യ​ഭാ​ഷാ സ്നേ​ഹി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ച്ചു.

ഹൂ​സ്റ്റ​ൻ വോ​യി​സ് ടി​വി പ്ര​തി​നി​ധി സെ​ന്നി ഉ​മ്മ​ൻ, നൈ​നാ​ൻ മാ​ത്തു​ള്ള, സു​രേ​ന്ദ്ര​ൻ നാ​യ​ർ, റോ​സി സാ​മു​വ​ൽ, രാ​ജേ​ന്ദ്ര​ൻ കൃ​ഷ്ണ​ദാ​സ്, അ​ല​ക്സ് കു​ട്ടി ഡേ​വി​ഡ്, അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്, ജോ​സ​ഫ് ത​ച്ചാ​റ തു​ട​ങ്ങി​യ​വ​ർ ഭാ​ഷാ സാ​ഹി​ത്യ ച​ർ​ച്ച​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും യോ​ഗ​ത്തി​നു ആ​ശം​സ അ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

ജോ​ൺ മാ​ത്യു, എ.​സി. ജോ​ർ​ജ്, എ​ന്നി​വ​ർ സ​മീ​പ​കാ​ല​ത്ത് ര​ചി​ച്ച കൃ​തി​ക​ൾ ലാ​നയുടെ ലൈ​ബ്ര​റി​ക​ളി​ലേ​ക്കാ​യി ഭാ​ര​വാ​ഹി​ക​ളാ​യ സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ, ബാ​ജി ഓ​ടം​വേ​ലി എ​ന്നി​വ​രെ യ​ഥാ​ക്ര​മം ഏ​ൽ​പ്പി​ക്കു​ക​യു​ണ്ടാ​യി. ഷാ​ജു ജോ​ൺ ന​ട​ത്തി​യ ന​ന്ദി പ്ര​സം​ഗ​ത്തോ​ടെ യോ​ഗം പ​ര്യ​വ​സാ​നി​ച്ചു.

Tags : Lana Conference Houston NRI News

Recent News

Corehub Up