NRI
കോട്ടയം: കുറിച്ചിത്താനം പടിഞ്ഞാറേകുറ്റ് എ.ടി. ഉലഹന്നാന്റെ ഭാര്യ മേരി ജോൺ പാലമറ്റം (88) അന്തരിച്ചു. മക്കൾ: ജൂലിയറ്റ് ജോൺ, അനിൽ ജോൺ. മരുമക്കൾ: ബിജു കുരികാട്ടുപാറ, റിയ അനിൽ (എല്ലാവരും യുഎസ്എ ).
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച 12ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് രണ്ടിന് കുറിച്ചിത്താനം സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ വച്ച് നടക്കുന്നതാണ്.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) സജീവ പ്രവർത്തകനും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് മാപ്പിന്റെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ബിജു കുരികാട്ടുപാറയുടെ ഭാര്യ മാതാവാണ് പരേത.
മാപ്പ് പ്രസിഡന്റ് ബെൻസൺ പണിക്കർ, സെക്രട്ടറി ലിജോ ജോർജ്, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഭവനത്തിൽ എത്തി അനുശോചനമറിയിച്ചു.
NRI
ഫിലാഡൽഫിയ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിഡൽഫിയ (മാപ്പ്) ലിബിൻ കുര്യനെ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി നാമനിർദേശം ചെയ്തു
സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമാണ് ലിബിൻ കുര്യൻ. പഠിക്കുന്ന കാലത്ത് തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഉന്നതമായ പല പദവികളും അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയിൽ എത്തിയ ശേഷം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ സ്പോർട്സ് കോഓർഡിനേറ്റർ, ചാരിറ്റി കോഓർഡിനേറ്റർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
NRI
ഫിലഡൽഫിയ: പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ് (നോർക്ക).
നോർക്ക റൂട്ട്സിൽ ഫിലഡൽഫിയയിലെ ആദ്യകാല മലയാള സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയ്ക്ക് (മാപ്പ്) അംഗത്വം ലഭിച്ചതായി മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ അറിയിച്ചു. നോർക്കയിൽ അംഗത്വം നേടുന്ന അമേരിക്കയിലെ ആദ്യ സംഘടനയാണ് മാപ്പ്.
നോർക്കയിൽ മാപ്പിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നോർക്ക അംഗത്വ സർട്ടിഫിക്കറ്റ്, നോർക്കയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ ഏറ്റുവാങ്ങി. പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്സ് സഹായിക്കുന്നു.
നോർക്ക റൂട്സിന്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്സിനുള്ള പങ്ക് വളരെ പ്രധാനമാണ്.
നോർക്ക വകുപ്പിന്റെ കീഴിൽ സർക്കാരിന്റെ 51.3 ശതമാനം ഓഹരി പങ്കാളിത്തത്തോടെ നോർക്ക-റൂട്ട്സ് എന്ന സ്ഥാപനം പ്രവർത്തിച്ചു വരുന്നു. പ്രസ്തുത സ്ഥാപനം വഴിയാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നത്.