തെലുങ്കാന: മംഗളൂരുവിന് സമീപം ബൈക്കംപാടി സൂറത്ത്കല്ലിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. മലയാളി ഉൾപ്പെടെയാണ് പിടിയിലായത്.
കണ്ണൂർ സ്വദേശി നിമിൽ, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. പയ്യന്നൂരിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികൾ കൊള്ളയടിച്ചത്.
വികാസിന്‍റെ പക്കൽ നിന്ന് 180 ഗ്രാം സ്വർണം പ്രതികൾക്ക് കവർന്നിരുന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപ വില വരുന്ന 180 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന വികാസിന്‍റെ പരാതിയിൽ പനമ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
മഹാരാഷ്ട്രയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് ഭാര്യക്കും മകനുമൊപ്പം തിരികെ വരികയായിരുന്നു വികാസ്. ഈ സമയം രണ്ട് ഇന്നോവ കാറുകളിലും കർണാടകയിൽ രജിസ്റ്റർ ചെയ്ത ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
Tags : Gold theft Mangaluru arrested