x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഥ​നോ​ൾ മൈ​ലേ​ജി​നെ ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ

നാഷണൽ ഡെസ്ക്
Published: July 4, 2026 02:04 AM IST | Updated: July 4, 2026 02:04 AM IST

എ​​​​ഥ​​​​നോ​​​​ൾ ഉ​​​​പ​​​​യോ​​​​ഗം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​ഥ​​​​നോ​​​​ൾ മി​​​​ശ്രി​​​​ത ഇ​​​​ന്ധ​​​​നം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മൈ​​​​ലേ​​​​ജി​​​​നെ നേ​​​​രി​​​​യ​​​​തോ​​​​തി​​​​ൽ ബാ​​​​ധി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. എ​​​​ന്നാ​​​​ൽ, വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ മൈ​​​​ലേ​​​​ജ് കു​​​​റ​​​​യു​​​​ന്ന​​​​തി​​​​നു പി​​​​ന്നി​​​​ൽ മ​​​​റ്റു നി​​​​ര​​​​വ​​​​ധി കാ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നും കേ​​​​ന്ദ്ര പെ​​​​ട്രോ​​​​ളി​​​​യം-​​​​പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക മ​​​​ന്ത്രി ഹ​​​​ർ​​​​ദീ​​​​പ് സിം​​​​ഗ് പു​​​​രി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

എ​​​​ഥ​​​​നോ​​​​ൾ ഉ​​​​പ​​​​യോ​​​​ഗം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മൈ​​​​ലേ​​​​ജി​​​​നെ നേ​​​​രി​​​​യ​​​​തോ​​​​തി​​​​ലെ​​​​ങ്കി​​​​ലും ബാ​​​​ധി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ന്ന് ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന​​​​ത്.
റേ​​​​സിം​​​​ഗ് കാ​​​​റു​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന എ​​​​ഥ​​​​നോ​​​​ൾ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ക്സി​​​​ല​​​​റേ​​​​ഷ​​​​നും എ​​​​ൻ​​​​ജി​​​​ൻ നോ​​​​ക്കിം​​​​ഗും മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് വ്യ​​​​വ​​​​സാ​​​​യ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സി​​​​യാം, ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് റി​​​​സ​​​​ർ​​​​ച്ച് സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​ആ​​​​ർ​​​​എ​​​​ഐ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണ് എ​​​​ഥ​​​​നോ​​​​ൾ മി​​​​ശ്രി​​​​ത പ​​​​ദ്ധ​​​​തി രാ​​​​ജ്യ​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തെ​​​​ന്നും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

എ​​​​ഥ​​​​നോ​​​​ൾ മി​​​​ശ്രി​​​​ത ഇ​​​​ന്ധ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​രി​​​​ര​​​​ക്ഷ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​മെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം തെ​​​​റ്റാ​​​​ണെ​​​​ന്ന് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ൾ ഇ​​​​തി​​​​നോ​​​​ട​​​​കം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

​ഇ​​​​ന്ത്യ​​​​യെ​​​​പ്പോ​​​​ലെ​​​​യു​​​​ള്ള വ​​​​ലി​​​​യൊ​​​​രു വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, ഹൈ​​​​ബ്രി​​​​ഡ്, സി​​​​എ​​​​ൻ​​​​ജി, ബ​​​​യോ​​​​ഫ്യു​​​​വ​​​​ൽ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​ല്ലാം ഒ​​​​രു​​​​മി​​​​ച്ച് വ​​​​ള​​​​രാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി പ​​​റ​​​ഞ്ഞു.

ആ ​പ്ര​ചാ​ര​ണം തെ​റ്റ്

‌ഉ​​​​യ​​​​ർ​​​​ന്ന തോ​​​​തി​​​​ലു​​​​ള്ള എ​​​​ഥ​​​​നോ​​​​ൾ മി​​​​ശ്രി​​​​ത​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ നി​​​​ശ്ച​​​​യി​​​​ക്കു​​​​ക​​​​യും എ​​​​ക്സൈ​​​​സ് ഡ്യൂ​​​​ട്ടി ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. നി​​​​ല​​​​വി​​​​ലെ 20 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ലു​​​​ള്ള എ​​​​ഥ​​​​നോ​​​​ൾ മി​​​​ശ്രി​​​​ത ഇ​​​​ന്ധ​​​​നം ഉ​​​​ട​​​​ന​​​​ടി വി​​​​പ​​​​ണി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​ൻ ധാ​​​​ര​​​​ണ​​​​യി​​​​ല്ലെ​​​​ന്ന് മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

എ​​​​ഥ​​​​നോ​​​​ൾ മി​​​​ശ്രി​​​​ത പെ​​​​ട്രോ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ വ​​​​രു​​​​ത്തു​​​​മെ​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ തെ​​​​റ്റാ​​​​ണെ​​​​ന്നും വ​​​​സ്തു​​​​താ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രാ​​​​ല​​​​യം ഇ​​​​തി​​​​നോ​​​​ട​​​​കം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Tags :

Recent News

Corehub Up