മൊണാക്കോയിൽ നടന്ന ബോംബാക്രമണം..
മൊണാക്കോ: മൊണാക്കോയിൽ യുക്രെയ്ൻ ശതകോടീശ്വരനെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണത്തിൽ പ്രതി പുരുഷവേഷം ധരിച്ചെത്തിയ സ്ത്രീയെന്നു കണ്ടെത്തൽ.
മുപ്പത്തിയൊന്പതുകാരിയായ അനസ്താസിയ ബെറെസോവ്സ്കയ്ക്കെതിരേയാണ് ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിത്.
ആക്രമണത്തിനു ശേഷം ഫ്രാൻസിലേക്കു കടന്ന യുവതി, അവിടെനിന്നു ജർമൻ രജിസ്ട്രേഷനിലുള്ള കാറിൽ ഇറ്റലിയിലേക്കു കടക്കുകയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിനു പിന്നിൽ ഒന്നിലധികം ആളുകളുണ്ടോയെന്നതു പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
യുക്രെയ്ൻ വംശജനായ പ്രമുഖ വ്യവസായി വാദിം യെർമോളയേവിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമം നടന്നത്. സ്ഫോടനത്തിൽ യെർമോളയേവിനെ കൂടാതെ രണ്ടു പേർക്കും പരിക്കേറ്റിരുന്നു.