x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ലെ സ്കൂ​ളു​ക​ൾ​ക്ക് നേ​രെ ആ​സൂ​ത്രി​ത ആ​ക്ര​മ​ണം: 170 വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും കൊ​ല്ല​പ്പെ​ട്ട​താ​യി മ​ന്ത്രി


Published: March 4, 2026 07:36 AM IST | Updated: March 4, 2026 07:36 AM IST

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ഇ​റാാ​നി​ൽ ന​ട​ത്തു​ന്ന സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ൽ സ്കൂ​ളു​ക​ൾ​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 170 വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ലി​രേ​സ കാ​സെ​മി. രാ​ജ്യ​ത്തെ ഏ​ക​ദേ​ശം 20 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തെ​ക്ക​ൻ ഇ​റാാ​നി​ലെ മി​നാ​ബ് ന​ഗ​ര​ത്തി​ലു​ള്ള 'ഷ​ജ​റേ ത​യ്യേ​ബ' എ​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ പ്രൈ​മ​റി സ്കൂ​ളി​ന് നേ​രെ ന​ട​ന്ന മി​സൈ​ൽ ആ​ക്ര​മ​ണ​മാ​ണ് ഏ​റ്റ​വും വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്. ഈ ​ഒ​രൊ​റ്റ ആ​ക്ര​മ​ണ​ത്തി​ൽ മാ​ത്രം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 165 ക​ട​ന്ന​താ​യാ​ണ് ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ൾ. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും 7-നും 12-​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​ണ്.

സ്കൂ​ൾ കെ​ട്ടി​ടം സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ചി​രു​ന്ന​താ​ണെ​ന്നും, ഇ​ത് ല​ക്ഷ്യം വെ​ച്ചു​ള്ള ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണെ​ന്നും ഇ​റാാ​ൻ ആ​രോ​പി​ക്കു​ന്നു. അ​ൽ ജ​സീ​റ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും സ്കൂ​ളി​ന് നേ​രെ നേ​രി​ട്ടാ​ണ് മി​സൈ​ൽ പ​തി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്നു.

 

Tags : Funeral Iran School Minab

Recent News

Corehub Up