Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marathon

Kottayam

ല​ഹ​രിവി​മു​ക്ത ഈ​രാ​റ്റുപേ​ട്ട​യ്ക്കാ​യി മാ​ര​ത്ത​ൺ

ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റെ​യി​ൻ​ബോ ക​ൺ​സ്ട്ര​ക്‌ഷൻ​സിന്‍റെയും ഈ​രാ​റ്റു​പേ​ട്ട സ്പോ​ർ​ട്സ് അ​ക്കാ​ദ​മിയുടെയും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ര​ത്തൺ ന​ഗ​ര​സ​ഭാ അ​ങ്ക​ണ​ത്തി​ൽ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽഎ ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാൻ വി.​പി. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ അ​മീ​ൻ പി​ട്ട​യി​ൽ, അ​ൻ​വ​ർ അ​ലി​യാ​ർ, ത​ണ​ൽ ചെ​യ​ർ​മാ​ൻ പി.​എ. ഹാ​ഷിം എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

​ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യ ശ​ക്ത​മാ​യ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലാ​കെ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും കാ​യി​കസം​സ്കാ​ര​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഈ ​കൂ​ട്ടാ​യ്മ​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള കാ​യി​ക​പ്രേ​മി​ക​ളും യു​വ​ജ​ന​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും അ​ണി​നി​ര​ന്നു.

Kerala

ജി- ടെക് മാരത്തണ്‍ നാ​​​ലാം പ​​​തി​​​പ്പ് 15ന് ​​​

കൊ​​​ച്ചി: നോ ​​​ടു ഡ്ര​​​ഗ്‌​​​സ്, യെ​​​സ് ടു ​​​ഫി​​​റ്റ്‌​​​ന​​​സ് എ​​​ന്ന സ​​​ന്ദേ​​​ശ​​​മു​​​യ​​​ര്‍ത്തി ഗ്രൂ​​​പ്പ് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി ക​​​മ്പ​​​നീ​​​സ് (ജി- ​​​ടെ​​​ക്) മാ​​​ര​​​ത്ത​​​ണ്‍ നാ​​​ലാം പ​​​തി​​​പ്പ് 15ന് ​​​ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്ക് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ട​​​ക്കും.

പു​​​രു​​​ഷ​​​ന്മാ​​​ര്‍ക്കും സ്ത്രീ​​​ക​​​ള്‍ക്കും കു​​​ട്ടി​​​ക​​​ള്‍ക്കു​​​മാ​​​യി ഹാ​​​ഫ് മാ​​​ര​​​ത്ത​​​ണ്‍ (21 കി.​​​മീ), 10 കി.​​​മീ റ​​​ണ്‍, ഫ​​​ണ്‍ റ​​​ണ്‍ (3 കി.​​​മീ) എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ള്‍. മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം വ​​​നി​​​ത​​​ക​​​ളു​​​ള്‍പ്പെ​​​ടെ പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍, ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍, കേ​​​ന്ദ്ര - സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍, പ്ര​​​തി​​​രോ​​​ധ സേ​​​നാം​​​ഗ​​​ങ്ങ​​​ള്‍, കോ​​​ര്‍പ​​​റേ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ഇ​​​തി​​​ന​​​കംത​​​ന്നെ പേ​​​ര് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി എ​​​ന്നീ ഐ​​​ടി ഹ​​​ബ്ബു​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് വ​​​ര്‍ഷം തോ​​​റും സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഈ ​​​മാ​​​ര​​​ത്ത​​​ണ്‍, ടെ​​​ക്‌​​​നോ​​​ പാ​​​ര്‍ക്ക്, ഇ​​​ന്‍ഫോ​​​ പാ​​​ര്‍ക്ക് എ​​​ന്നീ ഐ​​​ടി പാ​​​ര്‍ക്കു​​​ക​​​ള്‍ക്ക് ചു​​​റ്റു​​​മു​​​ള്ള റൂ​​​ട്ടു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണു ന​​​ട​​​ക്കു​​​ക.

കേ​​​ര​​​ള​​​ത്തി​​​ലെ യു​​​വാ​​​ക്ക​​​ള്‍ക്കി​​​ട​​​യി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ചും അ​​​തി​​​ന്‍റെ ദൂ​​​ഷ്യ​​​ഫ​​​ല​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

കേ​​​ര​​​ള​​​ത്തെ ല​​​ഹ​​​രി​​​മു​​​ക്ത​​​മാ​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് സ​​​മൂ​​​ഹ​​​ത്തെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന​​​ത്തെ ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍ ഒ​​​ന്നി​​​ക്കു​​​ന്ന വേ​​​ദി​​​യാ​​​ണി​​​തെ​​​ന്ന് ജി- ​​​ടെ​​​ക് ചെ​​​യ​​​ര്‍മാ​​​ന്‍ വി.​​​കെ. മാ​​​ത്യൂ​​​സ് പ​​​റ​​​ഞ്ഞു.

District News

മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍: തീ​ര്‍​ഥാ​ട​ക​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

മാ​രാ​മ​ണ്‍: എ​ട്ടുമു​ത​ല്‍ 15 വ​രെ ന​ട​ക്കു​ന്ന 131 -ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​നോ​ട​നു​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് മാ​രാ​മ​ണ്‍ റി​ട്രീ​റ്റ് സെ​ന്‍റ​ര്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന ആലോചന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വും സു​ര​ക്ഷ​യും പോ​ലീ​സ് ഉ​റ​പ്പാ​ക്കും. സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ മ​ഫ്തി​യി​ല്‍ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി വ​നി​താ പോ​ലി​സി​നെ​യും ക്ര​മീ​ക​രി​ക്കും. മ​ണ​ല്‍​പ്പു​റ​ത്തോ​ടു ചേ​ര്‍​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ ന​ദി​യി​ല്‍ ആ​ളു​ക​ള്‍ ഇ​റ​ങ്ങു​ന്ന​ത് ത​ട​യും. സു​ര​ക്ഷാ വേ​ലി​ക​ള്‍ സ്ഥാ​പി​ച്ചും മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ക്കും. കോ​ഴ​ഞ്ചേ​രി, നെ​ടു​മ്പ്ര​യാ​ര്‍ ഉ​ള്‍​പ്പെ​ടെ പ്ര​ധാ​ന ക​ട​വു​ക​ളി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു. ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ലും മാ​രാ​മ​ണ്‍, കോ​ഴ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലും ത​ട​സം കൂ​ടാ​തെ​യു​ള്ള വൈ​ദ്യ​തി വി​ത​ര​ണം കെ​എ​സ്ഇ​ബി ഉ​റ​പ്പാ​ക്കും.

ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ല്‍ താ​ത്കാ​ലി​ക ഡി​സ്പെ​ന്‍​സ​റി​യും ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വും ആ​രോ​ഗ്യ​വ​കു​പ്പ് ക്ര​മീ​ക​രി​ക്കും. കോ​ഴ​ഞ്ചേ​രി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കും. ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ല്‍ അ​ണു​ന​ശീ​ക​ര​ണ​വും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്തും.

ആ​ധു​നി​ക സൗ​ക​ര്യ​മു​ള്ള ഫ​യ​ര്‍ യൂ​ണി​റ്റ് ക്ര​മീ​ക​രി​ക്കും. സ്‌​കൂ​ബ ഡൈ​വിം​ഗ് ടീ​മി​ന്‍റെ സേ​വ​നം ഉ​ണ്ടാ​കും. ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ല്‍ 24 മ​ണി​ക്കൂ​റും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. കെ​എ​സ്ആ​ര്‍​ടി​സി വി​വി​ധ ഡി​പ്പോ​ക​ളി​ല്‍ നി​ന്ന് സ്പെ​ഷ​ല്‍ സ​ര്‍​വീ​സ് ക്ര​മീ​ക​രി​ക്കും. തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്ക് പ്ര​ത്യേ​ക രാ​ത്രി സ​ര്‍​വീ​സും ഉ​ണ്ടാ​കും. കോ​ഴ​ഞ്ചേ​രി, മാ​രാ​മ​ണ്‍ ഭാ​ഗ​ങ്ങ​ളി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട ഡി​പ്പോ​ക​ളു​ടെ ചു​മ​ത​ല​യി​ലാ​ണ് സ്‌​പെ​ഷ​ല്‍ ബ​സു​ക​ളു​ടെ ക്ര​മീ​ക​ര​ണം. ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​ജ​മ​ദ്യം, നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ള്‍ തു​ങ്ങി​യ​വ​യു​ടെ വി​ല്‍​പ​ന ത​ട​യു​ന്ന​തി​ന് ക​ര്‍​ശ​ന ന​ട​പ​ടി എ​ക്‌​സൈ​സ് വ​കു​പ്പ് സ്വീ​ക​രി​ക്കും.


തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ, അ​ടൂ​ര്‍ റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ കോ​ഓര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യും കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ അ​സി​സ്റ്റ​ന്‍റ് കോ​ഓര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യും പ്ര​വ​ര്‍​ത്തി​ക്കും.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ൻ, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, മാ​ര്‍​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്‍റ് ഡോ. ​ഐ​സ​ക് മാ​ര്‍ പീ​ല​ക്‌​സി​നോ​സ് എ​പ്പി​സ്‌​കോ​പ്പ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. എ​ബി കെ. ​ജോ​ഷ്വ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ർ. രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ഇസാ​ഫ് കോ​സ്റ്റ​ൽ മാ​ര​ത്തൺ ഇ​ന്ന്; 650 താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും

ചാ​വ​ക്കാ​ട്: ജി​ല്ല​യി​ലെ കാ​യി​ക രം​ഗ​ത്ത് ച​രി​ത്രം കു​റി​ക്കാ​ൻ ഇ​സാ​ഫ് തൃ​ശൂ​ർ കോ​സ്റ്റ​ൽ മാ​ര​ത്ത​ൺ ഇ​ന്നു പു​ല​ർ​ച്ചെ ചാ​വ​ക്കാ​ട് ബീ​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ ഏ​ക കോ​സ്റ്റ​ൽ മാ​ര​ത്ത​ൺ എ​ന്ന സ​വി​ശേ​ഷ​ത​യു​ള്ള ഈ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 650ൽ ​പ​രം കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ം.


ഇ​ന്നു പു​ല​ർ​ച്ചെ 5.30 ന് 21 ​കി​ലോ​മീ​റ്റ​ർ ഹാ​ഫ് മാ​ര​ത്തൺ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്യും. 6.30 ന് 10 ​കി​ലോ​മീ​റ്റ​ർ ഫ്ലാ​ഗ്ഓ​ഫ് ഇ​സാ​ഫ് ബാ​ങ്ക് എം​ഡി ആ​ൻഡ് സി​ഇ​ഒ പോ​ൾ തോ​മ​സ് നി​ർ​വ​ഹി​ക്കും ഏ​ഴി​ന് അഞ്ചു കി​ലോ​മീ​റ്റ​ർ ഫാ​മി​ലി റ​ൺ ഗു​രു​വാ​യൂ​ർ എ​സി​പി പ്രേ​മ​ന​ന്ദ​ൻ നി​ർ​വ​ഹി​ക്കും.


ചാ​വ​ക്കാ​ട് താ​ലൂ​ക്ക് പ​രി​ധി​യി​ൽ ഉ​ള്ള പ്ല​സ് ടു വ​രെ​യു​ള്ള സ്കൂ​ളു​ക​ളി​ൽ നി​ന്നും ഓ​രോ സ്കൂ​ളി​ലെ രണ്ടു കു​ട്ടി​ക​ൾ​ക്ക് ഫ്രീ ​ര​ജി​സ്ട്രേ​ഷ​ൻ കൊ​ടു​ക്കു​ക​യും അ​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​നം കൊ​ടു​ക്കു​ക​യും ചെ​യ്യു​ം.


സ​മാ​പ​ന​ത്തി​ൽ എ​ൻ.​കെ അ​ക്ബ​ർ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷൻ എ.​എ​ച്ച്. അ​ക്ബ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് സി.​എ. ഗോ​പപ്ര​താ​പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മാ​ര​ത്തൺ ജേ​ഴ്സി പ്ര​കാ​ശ​ന​വും ന​ട​ത്തി.


വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​ര​ത്തൺ ചീ​ഫ് കോഓ​ർ​ഡി​നേ​റ്റ​ർ വി.​എം.​മു​നീ​ർ, വി. ​സി.​ജ​ഗ​ൻ, സി.​എം.​ഷ​മീം അ​ലി, ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മ​റീ​ന പോ​ൾ, അ​സി​. ഡ​യ​റ​ക്ട​ർ സ​ജി ഐ​സ​ക്, എം.​പി.​ജോ​ർ​ജ് തുടങ്ങിയവർ പങ്കെടുത്തു.

District News

ച​​ങ്ങ​​നാ​​ശേ​​രി മാ​​ര​​ത്ത​​ണ്‍ ല​​ഹ​​രി​​വി​​രു​​ദ്ധ ദീ​​പപ്ര​​തി​​ജ്ഞ​യെ​ടു​ത്തു

ച​​ങ്ങ​​നാ​​ശേ​​രി: ല​​ഹ​​രി​​ക്കെ​​തി​​രേ​​യു​​ള്ള പ്ര​​യാ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി 30ന് ​​സ​​ര്‍​ഗ​​ക്ഷേ​​ത്ര സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന നാ​​ലാ​​മ​​ത് ച​​ങ്ങ​​നാ​​ശേ​​രി മാ​​ര​​ത്ത​​ണി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ല​​ഹ​​രി​​വി​​രു​​ദ്ധ ദീ​​പപ്ര​​തി​​ജ്ഞ​യെ​ടു​ത്തു.


ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പി​​റ്റ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് കു​​ന്ന​​ത്ത് ല​​ഹ​​രി​​വി​​രു​​ദ്ധ ദീ​​പപ്ര​​തി​​ജ്ഞ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​ര്‍​ഗ​​ക്ഷേ​​ത്ര സ്‌​​പോ​​ര്‍​ട്‌​​സ് ആ​​ന്‍​ഡ് വെ​​ല്‍​നെ​​സ് ഫോ​​റം ചെ​​യ​​ര്‍​മാ​​ന്‍ സി​​ബി​​ച്ച​​ന്‍ ത​​ര​​ക​​ന്‍​പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ര്‍​ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​അ​​ല​​ക്‌​​സ് പ്രാ​​യി​​ക്ക​​ളം സി​​എം​​ഐ, തോ​​മ​​സു​​കു​​ട്ടി തേ​​വ​​ല​​ക്ക​​ര, സ​​ണ്ണി​​ച്ച​​ന്‍ ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍, ജി​​ജി കോ​​ട്ട​​പ്പു​​റം, വ​​ര്‍​ഗീ​​സ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


മാര​​ത്ത​​ണി​​ന്‍റെ ഭാ​​ഗ​​മാ​​യി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ള്ള മ​​ത്സ​​രാ​​ര്‍​ഥി​​ക​​ള്‍​ക്കു​​ള്ള കി​​റ്റ് വി​​ത​​ര​​ണം 28, 29 തീ​​യ​​തി​​ക​​ളി​​ല്‍ രാ​​വി​​ലെ 10 വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ സ​​ര്‍​ഗ​​ക്ഷേ​​ത്ര​​യി​​ല്‍ ന​​ട​​ത്തും. മാ​​ര​​ത്ത​​ണി​​ന്‍റെ ദി​​വ​​സം ആ​​ദ്യ​​ത്തെ 60 പേ​​ര്‍​ക്ക് സ്‌​​പോ​​ട്ട് റെ​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ സൗ​​ക​​ര്യ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും.

Business

ഖാ​ർ​ദും​ഗ് ലാ ​അ​ൾ​ട്രാ​ മാ​ര​ത്ത​ണ്‍ പൂ​ർ​ത്തി​യാ​ക്കി സോ​ജ സി​യ; സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് കെ​എ​സ്എ​ഫ്ഇ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്കു കു​​​റു​​​ക്കു​​​വ​​​ഴി​​​ക​​​ളി​​​ല്ലെ​​​ന്നു സ്വ​​​ന്തം ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ തെ​​​ളി​​​യി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് കെ​​​എ​​​സ്എ​​​ഫ്ഇ സ്പെ​​​ഷ​​​ൽ ഗ്രേ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റാ​​​യ സോ​​​ജ സി​​​യ. കൗ​​​മാ​​​ര​​​ത്തി​​​ൽ കൈ​​​വി​​​ട്ട സ്വ​​​പ്നം 47-ാം വ​​​യ​​​സി​​​ൽ എ​​​ത്തി​​​പ്പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​കോ​​​ട്ട​​​യം​​​കാ​​​രി.

‌ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ക​​​ടു​​​പ്പ​​​മേ​​​റി​​​യ മാ​​​ര​​​ത്ത​​​ണു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ, 5370 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള 72 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മേ​​​റി​​​യ ഖാ​​​ർ​​​ദും​​​ഗ് ലാ ​​​അ​​​ൾ​​​ട്രാ മാ​​​ര​​​ത്ത​​​ണ്‍ ച​​​ല​​​ഞ്ച് 14 മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ആ​​​ദ്യ മ​​​ല​​​യാ​​​ളി​​​വ​​​നി​​​ത​​​യാ​​​യാ​​​ണ് സോ​​​ജ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ടം​​​നേ​​​ടി​​​യ​​​ത്. കെ​​​എ​​​സ്എ​​​ഫ്ഇ ആ​​​ണ് സോ​​​ജ​​​യെ സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്ത​​​ത്.

മാ​​​ര​​​ത്ത​​​ണ്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സോ​​​ജ​​​യെ​​​യും ഒ​​​പ്പം​​​നി​​​ന്ന കെ​​​എ​​​സ്എ​​​ഫ്ഇ​​​യെ​​​യും ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സോ​​​ജ​​​യെ പു​​​ര​​​സ്കാ​​​രം​​​ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു. കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ​​​സ്.​​​കെ. സ​​​നി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

കോ​​​രു​​​ത്തോ​​​ട് സി​​​കെ​​​എം സ്കൂ​​​ളി​​​ൽ​​​നി​​​ന്നു കാ​​​യി​​​ക​​​ലോ​​​ക​​​ത്തേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ച സോ​​​ജ പ്ര​​​ശ​​​സ്ത ​പ​​​രി​​​ശീ​​​ല​​​ക​​​ൻ കെ.​​​പി. തോ​​​മ​​​സ് മാ​​​ഷി​​​ന്‍റെ ആ​​​ദ്യ​​​കാ​​​ല​​​ശി​​​ഷ്യ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ്. അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജി​​​ൽ​​​വ​​​ച്ചു​​​ണ്ടാ​​​യ ഒ​​​രു സൈ​​​ക്കി​​​ളിം​​​ഗ് അ​​​പ​​​ക​​​ടം കാ​​​യി​​​ക​​​സ്വ​​​പ്ന​​​ങ്ങ​​​ൾ​​​ക്കു താ​​​ൽ​​​ക്കാ​​​ലി​​​ക​​​വി​​​രാ​​​മ​​​മി​​​ട്ടു. നീ​​​ണ്ട ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം തി​​​രി​​​കെ​​​യെ​​​ത്തി, മ​​​ലേ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ന്ന ഏ​​​ഷ്യ​​​ൻ മാ​​​സ്റ്റേ​​​ഴ്സ് മീ​​​റ്റി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് 1500 മീ​​​റ്റ​​​ർ ഓ​​​ട്ട​​​ത്തി​​​ൽ വെ​​​ള്ളി​​​മെ​​​ഡ​​​ൽ നേ​​​ടി​​​യി​​​രു​​​ന്നു.

നി​​​ല​​​വി​​​ൽ കെ​​​എ​​​സ്എ​​​ഫ്ഇ പൂ​​​ജ​​​പ്പു​​​ര ബ്രാ​​​ഞ്ചി​​​ലെ സ്പെ​​​ഷ​​​ൽ ഗ്രേ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റും ഐ​​​ടെ​​​ൻ റ​​​ണ്ണേ​​​ഴ്സ് ക്ല​​​ബ്ബി​​​ലെ സ​​​ജീ​​​വ അം​​​ഗ​​​വു​​​മാ​​​യ സോ​​​ജ പ​​​രേ​​​ത​​​യാ​​​യ ഹ​​​സീ​​​ന​​​യു​​​ടെ​​​യും സി​​​യാ​​​വു​​​ദീ​​​ന്‍റെ​​​യും മ​​​ക​​​ളാ​​​ണ്. ഭ​​​ർ​​​ത്താ​​​വ് ഷാം​​​നാ​​​ദും മ​​​ക​​​ൻ അ​​​സീം ഷാ​​​യും പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ​​​യു​​​മാ​​​യി കൂ​​​ടെ​​​യു​​​ണ്ട്.

Latest News

Corehub Up