വാഷിംഗ്ടൺ ഡിസി: ഇടക്കാല തെരഞ്ഞെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും കടുത്ത പോരാട്ടത്തിൽ. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിനുള്ള വിധിയെഴുത്തിനാണ് വൈകാതെ തുടക്കമാകുന്നത്.
പ്രതിനിധി സഭയിലെ മുഴുവൻ സീറ്റിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണു തെരഞ്ഞെടുപ്പ്. ഭ നിലനിർത്താൻ നിലവിലുള്ള റിപ്പബ്ലിക്കൻ പാർട്ടി അവസാന നിമിഷം വരെ കനത്ത പ്രചാരണമാണുകാഴ്ചവച്ചത്. തെരഞ്ഞെടുപ്പിന്റെ ഫലം ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലത്തെ നയങ്ങളെയും നിയമനിർമാണങ്ങളെയും നിർണായകമായി സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അമേരിക്കയിലുടനീളമുള്ള പോളിംഗ് കേന്ദ്രങ്ങളിൽ കർശന സുരക്ഷയും ക്രമീകരണങ്ങളുമാണ് ഏർപ്പെടുത്തിയിരുന്നത്. ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണു വിലയിരുത്തൽ.