x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യ​മ​ഹാവ​ള്ള​ത്തി​ന്‍റെ ഓ​ള​മ​ടി​ച്ച​തി​ൽ ത​ർ​ക്കം; ക​ല്ലേറി​ൽ ത​ല​യ്ക്ക് പ​രിക്കേ​റ്റ​യാ​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 3, 2026 11:53 PM IST | Updated: November 3, 2026 11:53 PM IST

വെ​ളി​യ​നാ​ട്: നാ​ട്ടു​തോ​ട്ടി​ലൂ​ടെ യ​മ​ഹാ​വ​ള്ളം ഓ​ടി​ച്ചു​പോ​കു​ന്ന​തി​നി​ടെ ഓ​ള​മ​ടി​ച്ച​തി​നെ​ച്ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്.

ക​ര​യ്ക്ക് നി​ന്ന് എ​റി​ഞ്ഞ ക​ല്ല് ത​ല​യി​ൽ പ​തി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ൽ വെ​ള്ള​ത്തി​ൽ വീ​ണ​തി​നെ​ത്തുട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് തോ​ണ്ടു​പ​റ​ന്പ് വീ​ട്ടി​ൽ ജോ​സു​കു​ട്ടി(65) മ​രി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പു​ളി​ങ്കു​ന്ന് ആ​റ്റി​ൽ ന​ട​ന്ന രാ​ജീ​വ് ഗാ​ന്ധി ട്രോ​ഫി ജ​ലോ​ത്സ​വം ക​ണ്ട​ശേ​ഷം വെ​ളി​യ​നാ​ട്ടെ വീ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കു​ന്ന​തി​നി​ടെ​യാ​ണ് വ​ള്ള​ത്തി​ന്‍റെ ഓ​ള​മ​ടി​ച്ച​ത് സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​കു​ന്ന​ത്.

ഇ​തി​നി​ടെ ക​ര​യ്ക്കു നി​ന്നും എ​റി​ഞ്ഞ ക​ല്ല് ജോ​സു​കു​ട്ടി​യു​ടെ ത​ല​യി​ൽ കൊ​ള്ളു​ക​യും ബോ​ധ​ര​ഹി​ത​നാ​യി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യും ആ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട് നി​ന്ന ഏ​താ​നും​പേ​ർ ചേ​ർ​ന്ന് വെ​ള്ള​ത്തി​ൽ നി​ന്നും ര​ക്ഷി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.  ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര​യ്ക്ക് നി​ന്നും ക​ല്ലെ​ടു​ത്ത് എ​റി​ഞ്ഞ ജെ​റി​മോ​ൻ ആ​റ്റു​ചി​റ​യെ (54) നേ​ര​ത്തേ ത​ന്നെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്. ശി​വ​ദാ​സ് പു​ത്ത​ൻ​പ​റ​ന്പ് (36), സു​രേ​ഷ് മ​ണി​യ​ൻ ആ​റ്റു​ചി​റ(43) , ര​ഞ്ചി​ത്ത് എ​ന്നി​വ​രെ​യും ഇ​ന്ന​ലെ​ റി​മാ​ൻ​ഡു ചെ​യ്തു.

Tags :

Recent News

Corehub Up