x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥ​ലപ​രി​മ​ിതിയിൽ വീ​ർ​പ്പു​മു​ട്ടി മാറനല്ലൂർ പ​ഞ്ചാ​യ​ത്ത് ഓ​ഫിസ്

വെബ് ഡെസ്ക്
Published: November 4, 2026 12:28 AM IST | Updated: November 4, 2026 12:28 AM IST

മാറനല്ലൂർ പ​ഞ്ചാ​യ​ത്ത് ഓ​ഫിസ് പരിസരം

മാ​റ​ന​ല്ലൂ​ർ: സ്ഥ​ല പ​രി​മ​തിയി ൽ വീ​ർ​പ്പു​മു​ട്ടി ഒ​രു പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, ഓ​ഡി​റ്റോ​റി​യം എന്നിവയെല്ലാം ഒ​രു മ​തി​ൽ​ക്കെ​ട്ടി​നു​ള്ളി​ലെ 16 സെ​ന്‍റ് സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു വ​ർ​ഷ​ങ്ങ​ൾ.

മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലും ഒാ​ഫിസ് വ​ള​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് ഒാ​ഫി സു​ക​ളി​ലും വ​രു​ന്ന​വ​ർ​ക്കാ​ണ് ഇൗ ​ദു​ർ​ഗ​തി. കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ഓ​ഡി​റ്റോ​റി​യം പൊ​ളി​ച്ചു​മാ​റ്റി ന​വീ​ന​രീ​തി​യി​ൽ ഓ​ഡി​റ്റോ​റി​യ​വും പ​ഞ്ചാ​യ​ത്ത് ഒാ​ഫി​സും നി​ർ​മി​ക്കു​ന്ന​തി​നായി ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​നു​വേ​ണ്ടി ര​ണ്ടു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ വ​ർ​ഷം അ​ഞ്ചു പി​ന്നി​ട്ടെ​ങ്കി​ലും ഒ​ന്നും​ നടന്നില്ല. മൂ​ന്നി​ട​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശി​ക്കാ​നു​ള്ള​ത് ഒ​രു ക​വാ​ടം മാ​ത്ര​മാ​ണ്. ഒ​രു വ​ശ​ത്ത് ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​യി​ടും. മ​റു​വ​ശ​ത്ത് പ​ഞ്ചാ​യ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​വും പാ​ർ​ക്ക് ചെ​യ്യും. ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ നി​ര​ന്നു​ക​ഴി​ഞ്ഞാ​ൽ അ​ക​ത്തേ​ക്കു ക​യ​റാ​ൻ പാടുപെ ടുകയാണ് നാട്ടുകാർ.

‌കൃ​ഷി​ഭ​വ​നി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലും സ​മ​ര​മു​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​മു​ൾ​പ്പെ​ടെ റോ​ഡി​ലാ​യി​രി​ക്കും നി​ർ​ത്തി​യി​ടേ​ണ്ടി​വ​രു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ഓ​ഡി​റ്റോ​റി​യം വി​വാ​ഹം ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് വാ​ട​ക​യ്ക്കു കൊ​ടു​ക്കു​ന്ന​ത്. വി​വാ​ഹ​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും അ​ക​ത്ത് പ്ര​വേ​ശി​ക്കാ​നാകി ല്ല. വി​വാ​ഹാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ മാ​റ​ന​ല്ലൂ​ർ -പു​ന്നാ​വൂ​ർ റോ​ഡി​ൽ നി​ർ​ത്തി​യി​ടു​ന്ന​തു വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു.

കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്തി​യ​ശേ​ഷം മാത്രം കൃ​ഷി​ഭ​വ​നു​വേ​ണ്ടി കെ​ട്ടി​ടം നി​ർ​മാ​ണം ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി​യി​ലെ ചി​ല അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും അ​തു മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​ണ് നി​ല​വി​ലെ അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നാ​ണ് മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ആരോപിക്കുന്നു.

പ​ഞ്ചാ​യ​ത്തി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നു​വേ​ണ്ടി പ​ല​പ്പോ​ഴും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​ർ വി​വാ​ഹം ന​ത്താ​ൻ ആ​ശ്ര​യി​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

Tags :

Recent News

Corehub Up