പത്തിയൂർ എസ്കെവി ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ കായംകുളം കായലോര വിശ്രമകേന്ദ്രവും പരിസരവും ശുചീകരിക്കുന്നു.
കായംകുളം: പത്തിയൂർ എസ്കെവി ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ കായംകുളം കായലോര വിശ്രമകേന്ദ്രവും പരിസരവും ശുചീകരിച്ചു. വിദ്യാർഥികളുടെ സേവന പ്രവർത്തനങ്ങളെ മന്ത്രി എം. ലിജു അഭിനന്ദിച്ചു. വീഡിയോ കോളിലൂടെ വിദ്യാർഥികളുമായി സംസാരിച്ച മന്ത്രി അവരുടെ സേവനപ്രവർത്തനത്തിന് പ്രോത്സാഹനം നൽകി.
അറുപതോളം വിദ്യാർഥികൾ പങ്കെടുത്ത അഞ്ചു മണിക്കൂർ നീണ്ട ശുചീകരണ പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും മാതൃകയായി. കാടും പുല്ലും വളർന്നുകിടന്നിരുന്ന വിശാലമായ കായലോര വിശ്രമകേന്ദ്രത്തിന്റെ ഒരു ഭാഗമാണ് വിദ്യാർഥികൾ കൂട്ടായ പരിശ്രമത്തിലൂടെ ശുചീകരിച്ചത്. വളർന്നുനിന്ന പുല്ലുകൾ നീക്കം ചെയ്ത വിദ്യാർഥികൾ ചിതറിക്കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും ശേഖരിച്ചു.
ഇവ വേർതിരിച്ച് സമീപത്തുള്ള നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രത്തിലെ ബോട്ടിലിൽ നിക്ഷേപിക്കുകയും ചെയ്തു. അധ്യാപകരായ പ്രീതി, മഞ്ജു പുളിയറ, കാർത്തിക, ശരണ്യ എന്നിവരും വിദ്യാർഥികൾക്കൊപ്പം ശുചീകരണത്തിൽ പങ്കാളികളായി.
Tags :