മുക്കത്തെ മെഡിക്കൽ ഷോപ്പിൽ വെള്ളം കയറിയ നിലയിൽ.
മുക്കം: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പരാതി ഉയരുന്നതിനിടെ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മുക്കത്ത് കടകളിൽ വെള്ളം കയറി.
മുക്കം പൊലിസ് സ്റ്റേഷന് സമീപമുള്ള മെഡിക്കൽ ലാബ്, മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.ഡ്രൈനേജിന്റെ അശാസ്ത്രീയമായ നിർമാണവും റോഡ് നിർമാണത്തിന് ശേഷം അമിതമായി വന്ന ഉയർച്ചയും കാരണം താഴ്ന്ന ഭാഗത്തെ കടയിലേക്ക് വെള്ളം ഒലിച്ചിറങ്ങുകയായിരുന്നു. വലിയ നഷ്ടമുണ്ടായതായി ഉടമകൾ പറഞ്ഞു
Tags :