ബിബിതമോളും രാജി അനിലും
അതിരമ്പുഴ: ഭവന സന്ദർശനത്തിനെത്തിയ ആരോഗ്യ പ്രവർത്തകരുടെ ജാഗ്രത റിട്ട. ഹെഡ്മാസ്റ്ററുടെ ജീവനു തുണയായി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം കുറഞ്ഞ് അവശതയിലായ മനയ്ക്കപ്പാടം നിഷിൻമൻസിലിൽ പി.എ. ബഷീറിനെയാണ് അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ബിബിതമോളും ആശാപ്രവർത്തക രാജി അനിലും ജീവിതത്തിലേക്ക് കൈ പിടിച്ചത്.
വയോജനങ്ങൾക്ക് അവരുടെ വീടുകളിലെത്തി ആരോഗ്യ പരിചരണം നൽകുന്ന പ്രിയോരിറ്റി വിസിറ്റിന്റെ ഭാഗമായി പതിവ് സന്ദർശനത്തിന് ബഷീറിന്റെ വീട്ടിലെത്തിയതായിരുന്നു ബിബിതമോളും രാജിയും. കോളിംഗ് ബെല്ലടിച്ചെങ്കിലും പതിവിലും വൈകിയാണ് ബഷീർ വാതിൽ തുറന്നത്. ക്ഷീണിതനായി കാണപ്പെട്ട ബഷീറിന്റെ രക്തസമ്മർദ്ദം പരിശോധിച്ചപ്പോൾ സാധാരണ നിലയിൽ തന്നെയായിരുന്നു.
സംസാരിച്ചുകൊണ്ടിരിക്കെ വാക്കുകൾ അവ്യക്തമാകുകയും കുഴഞ്ഞു വീഴാൻ തുടങ്ങുകയും ചെയ്തതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചപ്പോൾ അളവ് വെറും 19. പെട്ടെന്നു തന്നെ ഇരുവരും അടിയന്തരമായി പഞ്ചസാരയും പിന്നാലെ പഴം ഉൾപ്പെടെ ഭക്ഷണവും നൽകി. ഇതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എൺപതിലേക്ക് ഉയർന്നു. അപകടനില തരണം ചെയ്തതോടെ ബഷീറിനൊപ്പം ബിബിതമോൾക്കും രാജിക്കും ആശ്വാസമായി.
തങ്ങളുടെ സമയോചിതമായ ഇടപെടലിൽ ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലും അഭിമാനത്തിലുമാണ് ഇരുവരും
Tags :