x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരക്കേറി ഏറ്റുമാനൂർ, തഴഞ്ഞ് റെയിൽവേ

വെബ് ഡെസ്ക്
Published: November 4, 2026 02:27 AM IST | Updated: November 4, 2026 02:27 AM IST

പ്രതീകാത്മക ചിത്രം

ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേഷ​​നെ ആ​​ശ്ര​​യി​​ച്ച് യാ​​ത്ര​​ചെ​​യ്യു​​ന്ന യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ൻ വ​​ർ​​ധ​​ന​. ഇ​​തോ​​ടെ സൂ​​പ്പ​​ർ ഫാ​​സ്റ്റ് ട്രെ​​യി​​നു​​ക​​ൾ നി​​ർ​​ത്തു​​ന്ന ഡി​​വി​​ഷ​​നി​​ലെ ചി​​ല സ്റ്റേ​​ഷ​​നു​​ക​​ളെ​​ക്കാ​​ൾ വ​​രു​​മാ​​ന​​ത്തി​​ൽ വ​​ലി​​യ നേ​​ട്ടം ഏ​​റ്റു​​മാ​​നൂ​​ർ സ്‌​​റ്റേ​​ഷ​​ൻ കൈ​​വ​​രി​​ച്ചു.

പ്ര​​തി​​വ​​ർ​​ഷം ഏ​​റ്റു​​മാ​​നൂ​​ർ സ്റ്റേഷ​​​​നെ ആ​​ശ്ര​​യി​​ക്കു​​ന്ന യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം ഇ​​പ്പോ​​ൾ 1.5 കോ​​ടി​​യോ​​ട​​ടു​​ക്കു​​ന്നു. യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ലും വ​​രു​​മാ​​ന​​ത്തി​​ലും വ​​ർ​​ധ​​ന ഉ​​ണ്ടാ​​യ​​തോ​​ടെ റെ​​യി​​ൽ​​വേ സ്റ്റേഷ​​നു​​ക​​ളു​​ടെ ക്ലാ​​സി​​ഫി​​ക്കേ​​ഷ​​നി​​ൽ എ​​ൻ​​എ​​സ്ജി ആ​​റി​​ൽ​​നി​​ന്ന് എ​​ൻ​​എ​​സ്ജി അ​​ഞ്ചി​​ലേ​​ക്ക് ഏ​​റ്റു​​മാ​​നൂ​​ർ സ്റ്റേഷ​​​​ൻ ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

മെ​​മു, പാ​​സ​​ഞ്ച​​ർ ട്രെ​​യി​​നു​​ക​​ൾ​​ക്കു പു​​റ​​മേ വേ​​ണാ​​ട്, പ​​ര​​ശു​​റാം, പാ​​ല​​രു​​വി എ​​ക്സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ൾ​​ക്കും സീ​​സ​​ണു​​ക​​ളി​​ൽ ചി​​ല സ്പെ​​ഷ​​ൽ ട്രെ​​യി​​നു​​ക​​ൾ​​ക്കും മാ​​ത്ര​​മാ​​ണ് ഏ​​റ്റു​​മാ​​നൂ​​രി​​ൽ സ്റ്റോപ്പ് ഉ​​ള്ള​​ത്. എ​​ന്നി​​ട്ടും സ്റ്റേ​​ഷ​​നി​​ലെ യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ലും വ​​രു​​മാ​​ന​​ത്തി​​ലും ഉ​​ണ്ടാ​​യ വ​​ർ​​ധ​​ന​ സ്റ്റേഷ​​ന്‍റെ പ്രാ​​ധാ​​ന്യ​​വും കൂ​​ടു​​ത​​ൽ ട്രെ​​യി​​നു​​ക​​ൾ​​ക്ക് സ്റ്റോപ്പ് അ​​നു​​വ​​ദി​​ക്കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യും എ​​ടു​​ത്തു കാ​​ട്ടു​​ന്നു. അ​​മൃ​​ത് ഭാ​​ര​​ത്‌ പ​​ദ്ധ​​തി​​യി​​ലു​​ൾ​​പ്പെ​​ടു​​ത്തി ന​​വീ​​ക​​രി​​ച്ച സ്റ്റേ​​ഷ​​നി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണ് നി​​ല​​വി​​ൽ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. കൂ​​ടു​​ത​​ൽ യാ​​ത്ര​​ക്കാ​​രെ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​ക്കാ​​ൻ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക്‌ ക​​ഴി​​ഞ്ഞെ​​ന്ന് യാ​​ത്ര​​ക്കാ​​രു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ ഫ്ര​​ണ്ട്‌​​സ് ഓ​​ൺ റെ​​യി​​ൽ​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി. എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി, ബ്രി​​ല്യ​​ന്‍റ് കോ​​ള​​ജ്, ഗ​​വ. ഐ​​ടി​​ഐ, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​യ്ക്കു​​ള്ള നൂ​​റു​​ക​​ണ​​ക്കി​​ന് യാ​​ത്ര​​ക്കാ​​രാ​​ണ് ദി​​വ​​സ​​വും ഏ​​റ്റു​​മാ​​നൂ​​ർ സ്റ്റേ​​ഷ​​നി​​ൽ ഇ​​റ​​ങ്ങു​​ക​​യും മ​​ട​​ങ്ങു​​ക​​യും ചെ​​യ്യു​​ന്ന​​ത്. എ​​റ​​ണാ​​കു​​ള​​ത്തെ വി​​വി​​ധ ഓ​​ഫി​​സു​​ക​​ളി​​ലേ​​ക്കും ആ​​ശു​​പ​​ത്രി​​ക​​ളി​​ലേ​​ക്കും പോ​​കു​​ന്ന ഒ​​ട്ടേ​​റെ പേ​​ർ സ്‌​​റ്റേ​​ഷ​​നെ ആ​​ശ​​യി​​ക്കു​​ന്നു​​ണ്ട്.

ഏ​​റ്റു​​മാ​​നൂ​​ർ മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലേ​​ക്ക് സ്റ്റേ​​ഷ​​നി​​ൽ​​നി​​ന്ന് ഒ​​ന്ന​​ര​ക്കി​​ലോ​​മീ​​റ്റ​​ർ മാ​​ത്ര​മാ​ണ് ദൂ​​രം. ഇ​​വി​​ടെ ഇ​​റ​​ങ്ങി ക്ഷേ​​ത്ര​​ത്തി​​ൽ എ​​ത്തു​​ന്ന ഭ​​ക്ത​​ജ​​ന​​ങ്ങ​​ൾ സ്റ്റേ​​ഷ​​ന്‍റെ വ​​രു​​മാ​​ന​​ത്തി​​ൽ മു​​ഖ്യ​​പ​​ങ്ക് വ​​ഹി​​ക്കു​​ന്നു​​ണ്ട്. അ​​തി​​ര​​മ്പു​​ഴ പ​​ള്ളി​​യി​​ലേ​​ക്കും ഒ​​ന്ന​​ര​​ക്കി​​ലോ​​മീ​​റ്റ​​ർ മാ​​ത്രം അ​​ക​​ല​​മേ​​യു​​ള്ളൂ. കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലേ​​ക്ക് എ​​ത്തി​​ച്ചേ​​രാ​​നു​​ള്ള ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കും പാ​​ർ​​ക്കിം​​ഗ് ഫീ​​സി​​ൽ സ​​മീ​​പ കാ​​ല​​ത്ത് ഉ​​ണ്ടാ​​യ വ​​ലി​​യ വ​​ർ​​ധ​​ന​​വും യാ​​ത്ര​​ക്കാ​​രെ ഏ​​റ്റു​​മാ​​നൂ​​രി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ച്ചു. കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഒ​​രു മാ​​സ​​ത്തെ സീ​​സ​​ൺ ടി​​ക്ക​​റ്റി​​ന് 600 രൂ​​പ​​യാ​​ണ്. ഏ​​റ്റു​​മാ​​നൂ​​രി​​ൽ​​അ​​ത് 400 രൂ​​പ​​യാ​​ണ്.

എ​​ന്നി​​ട്ടും സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല

രാ​​വി​​ലെ തി​​രു​​വ​​ന​​ന്ത​​പു​​രം ഭാ​​ഗ​​ത്തേ​​ക്ക് വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി പോ​​കേ​​ണ്ടി വ​​രു​​ന്ന​​വ​​ർ കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നെ​​യാ​​ണ് ഇ​​പ്പോ​​ൾ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. പാ​​ലാ, കു​​റ​​വി​​ല​​ങ്ങാ​​ട് ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള​​വ​​ർ​​ക്ക് വ​​ലി​​യ ദു​​രി​​ത​​മാ​​ണ് അ​​നു​​ഭ​​വി​​ക്കേ​​ണ്ടി വ​​രു​​ന്ന​​ത്. വ​​ഞ്ചി​​നാ​​ട് ഉ​​ൾ​​പ്പെ​​ടെ ഏ​​താ​​നും എ​​ക്സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ൾ​​ക്ക് ഏ​​റ്റു​​മാ​​നൂ​​രി​​ൽ സ്റ്റോപ്പ് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഉ​​യ​​രു​​ന്ന​​താ​​ണ്. ഒ​​ട്ടേ​​റെ സ​​മ​​ര​​ങ്ങ​​ളും ഇ​​തി​​നാ​​യി ന​​ട​​ന്നു. പ​​ക്ഷേ പ്ര​​യോ​​ജ​​ന​​മു​​ണ്ടാ​​കു​​ന്നി​​ല്ല. എ​​ക്‌​​സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ൾ​​ക്ക് സ്റ്റോപ്പ് അ​​നു​​വ​​ദി​​ക്കു​​ക കൂ​​ടി ചെ​​യ്താ​​ൽ ഏ​​റ്റു​​മാ​​നൂ​​രി​​ൽ യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​വും വ​​രു​​മാ​​ന​​വും കു​​തി​​ച്ചു​​യ​​രും.

ഇ​​പ്പോ​​ൾ ഇ​​ല്ലെ​​ങ്കി​​ൽ ഉ​​ട​​നെ​​യി​​ല്ല

ട്രെ​​യി​​നു​​ക​​ൾ​​ക്ക് പു​​തി​​യ സ്റ്റോ​​പ്പു​​ക​​ൾ അ​​നു​​വ​​ദി​​ച്ചു​കൊ​​ണ്ടു​​ള്ള തീ​​രു​​മാ​​നം ഈ ​​മാ​​സം ത​​ന്നെ ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. സ്‌​​റ്റോ​​പ്പു​​ക​​ൾ​​ക്കാ​​യു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ പ​​രി​​ഗ​​ണി​​ച്ചേ​​ക്കും. ‌അ​​തു​​കൊ​​ണ്ട് എം​​പി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും രാ​​ഷ്‌​​ട്രീ​​യ ക​​ക്ഷി നേ​​താ​​ക്ക​​ളും ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ സ​​മ്മ​​ർ​​ദ്ദം ശ​​ക്ത​​മാ​​ക്കി​​യി​​ല്ലെ​​ങ്കി​​ൽ വീ​​ണ്ടും ഒ​​രു വ​​ർ​​ഷം കൂ​​ടി കാ​​ത്തി​​രി​ക്കേ​​ണ്ടി​​വ​​രും.

Tags :

Recent News

Corehub Up