വാക്സിനേഷൻ നൽകുന്നതിന് പള്ളിക്കത്തോട്ടിൽ തെരുവ് നായകളെ പിടികൂടുന്നു.
പള്ളിക്കത്തോട്: പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ തെരുവുനായ വാക്സിനേഷൻ കാമ്പയിൻ പൂർത്തിയായി. തെരുവുനായകളെ സുരക്ഷിതമായി പിടികൂടി പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് കാമ്പയിന്റെ ഭാഗമായി നടത്തിയത്.
പ്രത്യേക വലകൾ ഉപയോഗിച്ച് തെരുവുനായകളെ പിടികൂടി വാക്സിനേഷൻ നൽകുകയായിരുന്നു. ജനവാസ മേഖലകളിലും പൊതുനിരത്തുകളിലും അലഞ്ഞുതിരിയുന്ന തെരുവുനായകളിൽനിന്ന് ഉണ്ടാകാവുന്ന അപകടസാധ്യത കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.
Tags :