പ്രതീകാത്മക ചിത്രം
അമയന്നൂർ: കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ പരുമല തിരുമേനിയുടെ നാമത്തിലുള്ള നവീകരിച്ച കുരിശടിയുടെ കൂദാശയും ഓർമപ്പെരുന്നാളും ആറു മുതൽ നടക്കും.
ആറിന് വൈകുന്നേരം ആറിന്റെ സന്ധ്യാ നമസ്കാരത്തെത്തുടർന്ന് ഇടവക മെത്രാപ്പോലീത്താ ഡോ. യുഹാനോൻ മാർ ദീയസ്ക്കോ റോസ് കുരിശടിയുടെ കൂദാശ നിർവഹിക്കും. തുടർന്ന് ആശീർവാദം ,നേർച്ച വിതരണം.
ഏഴിന് വൈകുന്നേരം ആറിന് പെരുന്നാൾ സന്ധ്യ നമസ്കാരം പൂതിരി കുരിശിങ്കൽ. തുടർന്ന് പെരുന്നാൾ സന്ദേശം ഫാ. വർഗീസ് മാത്യു അട്ടപ്പാടി. എട്ടിന് 6.30ന് പ്രഭാത നമസ്കാരം 7.30 ന് വിശുദ്ധ കുർബാന. തുടർന്ന് സ്നേഹവിരുന്ന്. 10ന് പള്ളിയിൽനിന്നും കുരിശടിയിലേക്ക് പ്രദക്ഷിണം, ധൂപപ്രാർഥന, ആശീർവാദം, നേർച്ച വിതരണം, ലേലം, കൊടിയിറക്ക്, പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ജയ്സഖറിയാ മൂലക്കാട്ട്, ട്രസ്റ്റി പി.ഐ. വർഗീസ്, സെക്രട്ടറി ജിജി സ്കറിയാ എന്നിവർ നേതൃത്വം നൽകും.
Tags :