ധര്‍ണ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: സ്മാര്‍ട്ട് പിഡിഎസ് അവതരിപ്പിച്ചു പൊതുവിതരണ സമ്പ്രദായത്തെ അട്ടിമറിക്കത്തക്ക തരത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നയസമീപനങ്ങള്‍ കേരളീയ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്.
പൊതുവിതരണ മേഖലയെ ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നയസമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ആഭിമുഖ്യത്തിന് കോട്ടയം താലൂക്ക് സപ്ലൈ ഓഫിസ് പടിക്കല്‍നിന്ന് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെത്തുടര്‍ന്ന് നടത്തിയ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം താലൂക്ക് പ്രസിഡന്റ് ജിമ്മി തോമസ് അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ ജനതാദള്‍ ജില്ലാ പ്രസിഡന്റ് സണ്ണി തോമസ്, അസോസിയേഷന് സംസ്ഥാന സെക്രട്ടറി ബാബു ചെറിയാന്, എസ്യുസിഐ സംസ്ഥാന കമ്മിറ്റിയംഗം എന്‍.കെ. ബിജു, അസോസിയേഷന് നേതാക്കന്മാരായ പി.ആര്. അരവിന്ദ്, ലിയാക്കത്ത് ഉസ്മാന്, രാജു പി. കുര്യന്, സഖറിയ കുര്യന്, രാമചന്ദ്രന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :