പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങളും നൈപുണ്യാധിഷ്ഠിത തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 2027-28 അധ്യയന വര്‍ഷം മുതല്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഭരണാനുമതി നല്കി.
ആഗോള തൊഴില്‍ വിപണിയുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാസ് കമ്മ്യൂണിക്കേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ഓണേഴ്സ് പ്രോഗ്രാമുകളാണ് പുതിയ അക്കാദമിക വര്‍ഷം മുതല്‍ ജില്ലയിലെ കോളജുകളില്‍ ആരംഭിക്കുക.
മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിഎസ് സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ സയന്‍സ് ഓണേഴ്സ് കോഴ്സും കൊടുവള്ളി ഗവ. സിഎച്ച്എംകെഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിസിഎ ഓണേഴ്സും ആരംഭിക്കും. കൊയിലാണ്ടി എസ്എആര്‍ബിടിഎം. ഗവ. കോളജില്‍ ഇന്റഗ്രേറ്റഡ് പിജി ഇന്‍ ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസും ബിഎസ് സി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓണേഴ്സും അനുവദിച്ചിട്ടുണ്ട്.
ബാലുശേരി ഡോ. ബിആര്‍. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിഎസ് സി. സൈക്കോളജി ഓണേഴ്സ്, ബിഎസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഓണേഴ്സ് എന്നീ കോഴ്സുകളും, റൗസത്തുല്‍ ഉലൂം അറബിക് കോളജില്‍ ബികോം ഓണേഴ്സും, ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബിഎ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഓണേഴ്സ്, ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ഓണേഴ്സ് എന്നിവയും ആരംഭിക്കും.
പേരാമ്പ്ര സികെജി. മെമ്മോറിയല്‍ ഗവ. കോളജില്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് ഓണേഴ്സ്, ബിഎസ്സി. ജിയോഗ്രഫി ഓണേഴ്സ് എന്നീ കോഴ്സുകള്‍ക്ക് അനുമതി ലഭിച്ചു. മൊകേരി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിസിഎ. ഓണേഴ്സ്, ബികോം. ഓണേഴ്സ് എന്നീ കോഴ്സുകളും നാദാപുരം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ എംഎ ബിസിനസ് ഇക്കണോമിക്സ്, ബിഎസ് സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓണേഴ്സ് എന്നിവയും ആരംഭിക്കും.
കൂടാതെ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ബിഎസ് സി ബോട്ടണി ഓണേഴ്സും, സാമൂതിരി ഗുരുവായൂരപ്പന് കോളജില്‍ ബിഎസ്സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ സയന്‍സും പുതിയതായി അനുവദിച്ചിട്ടുണ്ട്.
Tags :