വീടിന്റെ താക്കോൽ ദാനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കുന്നു.
പാമ്പാടി: ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഭവനരഹിതർക്കായി നിർമിച്ചുനൽകുന്ന 53-ാമത് വീടിന്റെ താക്കോൽ ദാനം നടത്തി. പാമ്പാടി കുമ്പന്താനത്ത് ആണ് വീട് നിർമിച്ചത്.
ഫൗണ്ടേഷൻ ആദ്യമായി വീടു നിർമിച്ച് നല്കിയതും പാമ്പാടിയിലായിരുന്നു. കേരളത്തിലുടനീളം 53 വീടുകൾ പൂർത്തീകരിച്ച ഫൗണ്ടേഷൻ ഇപ്പോൾ പുതുതായി 25 വീടുകൾ നിർമിച്ചു കൊണ്ടിരിക്കുകയാണ്. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ചീഫ് കോ-ഓർഡിനേറ്റർ വിമൽ രവി അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർമാരായ ബോബി മുട്ടത്ത്, പ്രിൻസ് കാർത്തി, ക്രിസ്റ്റിൻ സ്കറിയ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ. ഗോപകുമാർ, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞ് ഇട്ടിയേടത്ത്, പി. ജയചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
Tags :