x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു ഓ​ട് പൊ​ട്ടി​യാ​ല്‍ വീ​ട് മു​ഴു​വ​ന്‍ പൊ​ളി​ക്കാ​റു​ണ്ടോ: കൈ​ത​പ്രം

വെബ് ഡെസ്ക്
Published: November 4, 2026 02:12 AM IST | Updated: November 4, 2026 02:12 AM IST

സാംസ്കാരിക ധർണ ഉദ്ഘാടനം ചെയ്യാന്‍റ കൈതപ്രം ദാമോദരൻ നമ്പൂതിരി എത്തിയപ്പോൾ.

കോ​ഴി​ക്കോ​ട്: പൊ​ളി​ച്ചു ക​ള​ഞ്ഞ ടാ​ഗോ​ര്‍ ഹാ​ളി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം വൈ​കു​ന്ന​തി​നെ​തി​രേ കോ​ഴി​ക്കോ​ട്ടെ ക​ലാ, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം. മു​ദ്രാ​വാ​ക്യ​ങ്ങ​ളും പ​തി​വ് സ​മ​ര​മു​റ​ക​ളും ഒ​ഴി​വാ​ക്കി ആ​ട്ട​വും പാ​ട്ടു​മാ​യി വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സി​നു​മു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച ന​ട​ന്ന​ത്.

എം.​ടി. വാ​സു​ദേ​വ​ന്‍​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത് വ​ര്‍​ഷം മു​മ്പ് രൂ​പീ​ക​രി​ച്ച ക​ലാ​സാം​സ്‌​കാ​രി​ക സം​യു​ക്ത വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. ക​ലാ, സാം​സ്‌​കാ​ര​ക രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ള്‍ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. ത​ബ​ല​യും ഹാ​ര്‍​മോ​ണി​യ​വും വ​യ​ലി​നു​മൊ​ക്കെ​യാ​യി എ​ത്തി​യ ക​ലാ​കാ​ര​ന്മാ​ര്‍ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചും മ​റ്റും ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി പ്ര​തി​ഷേ​ധ​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി പി.​കെ. ഗോ​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​മ്മ​ള്‍ എ​ല്ലാ​വ​രും ഒ​രേ മ​ന​സോ​ടും ഒ​രേ ആ​വ​ശ്യ​ത്തോ​ടും കൂ​ടി​യാ​ണ് ഇ​വി​ടെ പ്ര​തി​ഷേ​ധ​ത്തി​ന് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി പ​റ​ഞ്ഞു. ടാ​ഗോ​ര്‍ ഹാ​ള്‍ നി​ര്‍​മാ​ണം വൈ​കു​ന്ന​തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. സ്വ​കാ​ര്യ ലോ​ബി​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണോ ടാ​ഗോ​ര്‍ ഹാ​ള്‍ നി​ര്‍​മാ​ണം വൈ​കി​പ്പി​ക്കു​ന്ന​തെ​ന്ന സം​ശ​യം ജ​നി​പ്പി​ക്കു​ന്നു​ണ്ട്. ഒ​രു ഓ​ടു​പൊ​ട്ടി​യെ​ന്ന് ക​രു​തി വീ​ട് മു​ഴു​വ​ന്‍ പൊ​ളി​ച്ചു ക​ള​യാ​റി​ല്ല. ചോ​ര്‍​ച്ച​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഒ​രു ഹാ​ള്‍ പൊ​ളി​ക്കു​ന്ന​ത് കേ​ട്ടു​കേ​ള്‍​വി​യി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യി പൊ​ളി​ച്ചു​മാ​റ്റി​യ ടാ​ഗോ​ര്‍ ഹാ​ളി​ന് പ​ക​രം അ​തി​നേ​ക്കാ​ള്‍ മ​നോ​ഹ​ര​മാ​യ മ​റ്റൊ​ന്ന് പ​ണി​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തി​ല്‍ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലെ​ന്നും കൈ​ത​പ്രം പ​റ​ഞ്ഞു.

പു​തു​ത​ല​മു​റ​യ്ക്ക് ത​ങ്ങ​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ന്‍ അ​വ​സ​രം വേ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ക​ഴി​വു​ക​ള്‍ മു​ര​ടി​ച്ചു​പോ​കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ലെ സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ സാ​ഹി​ത്യ​ന​ഗ​ര​മെ​ന്ന യു​നെ​സ്‌​കോ​യു​ടെ പ​ദ​വി ന​ഗ​ര​ത്തി​ന് ന​ഷ്ട​പ്പെ​ടു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

നാ​ഷാ​ദ് അ​രീ​ക്കോ​ട്, കെ. ​സ​ലാം, വി​ല്‍​സ​ണ്‍ സാ​മു​വ​ല്‍, ബാ​ബു പ​റ​ശ്ശേ​രി, ന​മ്പി​ടി നാ​രാ​യ​ണ​ന്‍, എ.​പി. കു​ഞ്ഞാ​മു, എം.​എ​സ്. മോ​ഹ​ന്‍, സു​ധീ​ഷ് ക​ക്കാ​ട​ത്ത്, പി.​ടി. ആ​സാ​ദ്, ജ​മാ​ല്‍ കൊ​ച്ച​ങ്ങാ​ടി, കെ. ​സു​ബൈ​ര്‍, ആ​ര്‍. ജ​യ​ന്ത് കു​മാ​ര്‍, എ​ന്‍.​സി. അ​ബ്ദു​ള്ള കോ​യ, പ​പ്പ​ന്‍ കോ​ഴി​ക്കോ​ട്, ജെ​യിം​സ് സി. ​ലാ​സ​ര്‍, കെ.​ജെ. തോ​മ​സ്, ഹേ​മ​ന്ദ് കു​മാ​ര്‍, എ.​വി. റ​ഷീ​ദ​ലി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

 

 

Tags :

Recent News

Corehub Up