കർഷക സംഘം ജില്ലാ സെക്രട്ടറി ബാബു പറശേരിയും സംഘവും സന്ദർശിക്കുന്നു.
കുരാച്ചുണ്ട്: പഞ്ചായത്തിലെനാല്, അഞ്ച് വാർഡുകളിലെഓട്ടപ്പാലം, മണ്ടോപ്പാറ മേഖലകളിലായി കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച കൃഷിസ്ഥലങ്ങൾ കർഷക സംഘം ജില്ലാ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു.
പഞ്ചായത്തിലെ കർഷകരായ ജോയി വേങ്ങത്താനം, ജോയി മരോട്ടിക്കുഴി, സാബു പൂവത്തിങ്കൽ, മുകുന്ദൻ തുമ്പമല കിഴക്കേചാലിൽ എന്നിവരുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. കേരള കർഷക സംഘം ജില്ലാ സെക്രട്ടറി ബാബു പറശേരി, ജോ. സെക്രട്ടറിയും മുൻ തിരുവമ്പാടി എംഎൽഎയുമായ ലിന്റോ ജോസഫ്, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മോഹൻ ദാസ്, സംസ്ഥാന കമ്മറ്റി അംഗം കെ.പി ചന്ദ്രിക, എ.സി. രാമകൃഷ്ണൻ, വാർഡ് അംഗങ്ങളായ എൻ.കെ.കുഞ്ഞമ്മദ്, അഡ്വ. വി.കെ.ഹസീന, പ്രബീഷ് തളിയോത്ത് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.കർഷകരുടെ നഷ്ടം പരിഹരിക്കാൻ സാമ്പത്തിക സഹായം ഉടൻ അനുവദിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
Tags :