ചോക്കാട് വിത്തുത്പാദന കേന്ദ്രത്തിലെ നെല്‍കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ച നിലയില്‍.
കാളികാവ്: ചോക്കാട് വിത്തുത്പാദന കേന്ദ്രത്തിലെ വിളഞ്ഞുനില്‍ക്കുന്ന നെല്‍കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇവയെ വെടിവെച്ചുകൊല്ലാന്‍ ഗ്രാമപഞ്ചായത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.
ചോക്കാട് അങ്ങാടിയോട് ചേര്‍ന്ന വിത്തുത്പാദന കേന്ദ്രത്തിലെ പാടങ്ങളിലാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെയിറങ്ങി നാശം വിതച്ചത്. കൊയ്തെടുക്കാറായ നെല്‍കൃഷിയാണ് ഇവ നശിപ്പിച്ചത്.
ഗ്രാമപഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കാട്ടുപന്നികള്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പന്നികളെ വെടിവച്ചു കൊല്ലാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കിയിട്ടും ചോക്കാട് പഞ്ചായത്ത് കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പേരിന് മാത്രമാണ് പന്നികളെ വെടിവച്ചുകൊന്നത്.
മനുഷ്യനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രത്യേക ടാസ്ക് ഫോഴ്സുകള്‍ നിലവിലുണ്ട്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്കാന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ തയാറാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags :