x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി​ചി​രി​യി​ല്‍ കാ​ര്യം നി​റ​ച്ച് ‘കു​ട്ട്യോ​ളും ക​ള​ക്്ട​റും

വെബ് ഡെസ്ക്
Published: November 5, 2026 01:47 AM IST | Updated: November 5, 2026 01:47 AM IST

വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി സം​വ​ദി​ക്കു​ന്നു.

കോ​ഴി​ക്കോ​ട് : സ്ത്രീ​ക​ള്‍​ക്ക് സ്വ​ന്തം വീ​ട്ടി​ല്‍ രാ​ത്രി​ക​ളി​ല്‍ പേ​ടി​യി​ല്ലാ​തെ വാ​തി​ല്‍ തു​റ​ന്നി​ട്ടു കി​ട​ക്കാ​ന്‍ എ​ന്നാ​ണ് സാ​ധി​ക്കു​ക?. കൗ​മാ​ര മ​ന​സ്സു​ക​ളി​ല്‍ നി​ന്നും നി​ഷ്‌​ക​ള​ങ്ക​മാ​യി ഉ​യ​ര്‍​ന്നു​വ​ന്ന ക​ന​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​മ്പ​ര്‍ ഒ​രു നി​മി​ഷം നി​ശ്ബ്ദ​മാ​യി. എ​ന്നാ​ല്‍, സൗ​ഹാ​ര്‍​ദ്ദ​പ​ര​വും ല​ളി​ത​വു​മാ​യ ഭാ​ഷ​യി​ല്‍ ജി​ല്ല ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​കു​ട്ടി മ​റു​പ​ടി ന​ല്‍​കി​യ​പ്പോ​ള്‍, കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ള്‍ മാ​റി​യ​ത് വ​ലി​യൊ​രു ആ​ത്മ​വി​ശ്വാ​സ​ത്തി​ലേ​ക്കാ​യി​രു​ന്നു.
ജി​ല്ലാ ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന ‘കു​ട്ട്യോ​ളും ക​ള​ക്ട​റും' പ്ര​തി​വാ​ര സം​വാ​ദ പ​രി​പാ​ടി​യു​ടെ ആ​റാം പ​തി​പ്പാ​ണ് ഔ​ദ്യോ​ഗി​ക ഗൗ​ര​വ​ങ്ങ​ള്‍ മാ​റ്റി​വെ​ച്ച് വേ​റി​ട്ട അ​നു​ഭ​വ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ജി​എ​ച്ച്എ​സ്എ​സ്. പ​യി​മ്പ്ര സ്‌​കൂ​ളി​ല്‍ നി​ന്നു​ള്ള 30 ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും നാ​ല് അ​ധ്യാ​പ​ക​രു​മാ​ണ് ഇ​ത്ത​വ​ണ ക​ള​ക്ട​റു​മാ​യി സം​വ​ദി​ക്കാ​ന്‍ എ​ത്തി​യ​ത്.

‘വി​സ്പ​ര്‍ റി​ലേ' എ​ന്ന ര​സ​ക​ര​മാ​യ ഐ​സ് ബ്രേ​ക്കിം​ഗ് സെ​ഷ​നോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ക​ള​ക്ട​റും കു​ട്ടി​ക​ളും ഒ​രു​പോ​ലെ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത വി​വി​ധ സെ​ഷ​നു​ക​ളെ തു​ട​ര്‍​ന്ന് ന​ട​ന്ന ആ​ശ​യ​വി​നി​മ​യ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ത​ങ്ങ​ളു​ടെ മ​ന​സി​നെ അ​ല​ട്ടു​ന്ന ഗൗ​ര​വ​മേ​റി​യ വി​ഷ​യ​ങ്ങ​ള്‍ ക​ള​ക്ട​ര്‍​ക്ക് മു​ന്നി​ല്‍ വെ​ച്ച​ത്. കു​ഴ​പ്പി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളെ​പ്പോ​ലും തി​ക​ഞ്ഞ ക്ഷ​മ​യോ​ടെ നേ​രി​ട്ട ക​ള​ക്ട​ര്‍, ജീ​വി​ത​ത്തി​ല്‍ ഒ​ന്നാ​മ​താ​യി ന​ല്ലൊ​രു മ​നു​ഷ്യ​നാ​യി വ​ള​രാ​നാ​ണ് കു​ട്ടി​ക​ളെ ഉ​പ​ദേ​ശി​ച്ച​ത്.
കു​ട്ടി​ക​ളി​ലെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍​ത്തു​ക, ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണം, ഭ​ര​ണ​സം​വി​ധാ​ന​ത്തെ അ​ടു​ത്ത​റി​യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക തു​ട​ങ്ങി ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ധ്യാ​പി​ക​മാ​രാ​യ കെ.​കെ. രേ​ഖ, ടി.​പി. ബീ​ന പ്ര​ഭ, കെ.​ജെ. അ​ഖി​ല, ബി. ​കാ​വ്യ എ​ന്നി​വ​രും സം​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up