x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്കൂൾ കാ​യി​ക​മേ​ള: കു​ള​ത്തു​വ​യ​ൽ സ്കൂ​ളി​നെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: November 5, 2026 01:50 AM IST | Updated: November 5, 2026 01:50 AM IST

കു​ള​ത്തു​വ​യ​ൽ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വിദ്യാർഥികളെ പൗരാവലി ആ​ദ​രി​ച്ച​പ്പോ​ൾ.

ച​ക്കി​ട്ട​പാ​റ: സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ അ​ഞ്ചാം സ്ഥാ​നം നേ​ടി​യ കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

ച​ക്കി​ട്ട​പാ​റ ടൗ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ൽ സ്വ​ർ​ണം നേ​ടി​യ അ​ൽ​ക്കാ ഷി​നോ​ജ്, സി.​എ​സ്. അ​ന​ന്തു, വി.​ആ​ദി​ത്, അ​നി​ൽ എ​ന്നി​വ​രെ​യും സം​സ്ഥാ​ന ഇ​ൻ​ക്ലൂ​സീ​വ് കാ​യി​ക മേ​ള​യി​ൽ സ്വ​ർ​ണം നേ​ടി​യ മാ​ധ​വ് കൃ​ഷ്ണ, വെ​ള്ളി നേ​ടി​യ ദേ​വി​ക കൃ​ഷ്ണ, വെ​ങ്ക​ലം നേ​ടി​യ ഹെ​ൽ​ക അ​ന്ന സി​ബി എ​ന്നി​വ​രെ​യും കാ​യി​ക മേ​ള​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച പി.​ ആ​ദി​ദേ​വ്, ഇ.​എ​സ്. ശ്രേ​യ​ല​ക്ഷ്മി, ധ്യാ​ന ലി​നേ​ഷ്,അ​ഡ്മി​ൻ ജൂ​ഡ് ബെ​ന്നി, ആ​ർ. ബ​സു​ദേ​വ്, റി​യാ ഫാ​ത്തി​മ, എ. ​അ​നു​ഷ്ക,നി​വേ​ദ് കൃ​ഷ്ണ, അ​ഭി​ന​വ് മ​നോ​ജ്, കൃ​ഷ്ണ ശി​വ​ൻ, ആ​ത്മീ​യ ദേ​വി, എം. ​ടി. ടീ​ന, സി.​കെ. ന​യ​ൻ തേ​ജ് എ​ന്നി​വ​രെ​യും വി​ജ​യ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ച​ക്കി​ട്ട​പാ​റ​യി​ലെ കാ​യി​ക കോ​ച്ച് കെ.​എം.​പീ​റ്റ​ർ, സ്കൂ​ൾ കാ​യി​കാ​ധ്യാ​പി​ക സീ​ന ജോ​സ​ഫി​നേ​യും ജ​ന​പ്ര​തി​നി​ധി​ക​ളും പൗ​ര പ്ര​മു​ഖ​രും ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അം​ഗം ജി​ൻ​സി മ​നോ​ജ്, മൊ​യ്തു കോ​ടേ​രി, ബാ​ബു പ​ള്ളി​ക്കു​ടം, ഗി​രീ​ഷ് കോ​മ​ച്ച​ൻ ക​ണ്ടി, പി.​സി. സു​രാ​ജ​ൻ, സു​ജാ​ത മ​ന​ക്ക​ൽ, റെ​ജി കോ​ച്ചേ​രി, പി​ടി​എ പ്ര​സി​ഡ​ണ്ട് വി.​ഡി. പ്രേം​രാ​ജ്, പ്രി​ൻ​സി​പ്പ​ൽ പി. ​എം. മാ​ത്യു, ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ്ഒ. എം. ​ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​വു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up