ഫ്ളാഷ് മോബ് കോട്ടയം ഡെപ്യൂട്ടി കളക്ടർ ബിനി കെ.കെ. ഉദ്ഘാടനം ചെയ്യുന്നു
അമലഗിരി: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വോട്ടർ രജിസ്ട്രേഷൻ പ്രക്രിയയുടെ പ്രചരണാർഥം അമലഗിരി ബികെ കോളജ് വിദ്യാർഥികൾ മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് നടത്തി.കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
കോട്ടയം ഡെപ്യൂട്ടി കളക്ടർ ബിനി കെ.കെ. ഉദ്ഘാടനം നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ജിനുത വർഗീസ്, അധ്യാപകർ, റവന്യു ഉദ്യോഗസ്ഥർ ഇഎൽസി ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Tags :