x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ശാ​സ്ത്ര​മേ​ള ഇ​ന്നു​മു​ത​ല്‍ ഏ​ഴു​വ​രെ വ​ട​ക​ര​യി​ല്‍

വെബ് ഡെസ്ക്
Published: November 5, 2026 01:52 AM IST | Updated: November 5, 2026 01:52 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക​ര: കോ​ഴി​ക്കോ​ട് റ​വ​ന്യു ജി​ല്ലാ ശാ​സ്ത്ര​മേ​ള ഇ​ന്നു​മു​ത​ല്‍​ഏ​ഴു​വ​രെ വ​ട​ക​ര​യി​ല്‍ ന​ട​ക്കും.
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട​ക​ര ന​ഗ​ര​ത്തി​ലെ ആ​റ് സ്‌​കൂ​ളു​ക​ളി​ലാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. എം​യു​എ​മ്മി​ല്‍ സ​യ​ന്‍​സ് ഫെ​യ​ര്‍, ജെ​എ​ന്‍​എ​മ്മി​ല്‍ മാ​ത് സ് ഫെ​യ​ര്‍, ശ്രീ​നാ​രാ​യ​ണ​യി​ല്‍ സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ഫെ​യ​ര്‍, സെ​ന്‍റ് ആ​ന്‍റ​ണീ​സി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള, ബി​ഇ​എ​മ്മി​ല്‍ ഐ​ടി ഫെ​യ​ര്‍, ടൗ​ണ്‍ ഹാ​ളി​ല്‍ വൊ​ക്കേ​ഷ​ണ​ല്‍ എ​ക്സ്പോ, സ്‌​കി​ല്‍ ഫെ​സ്റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ആ​റി​ന് രാ​വി​ലെ 9.30 ന് ​പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഏ​ഴി​ന് വൈ​കീ​ട്ട് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ. ​കെ. ര​മ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. സോ​ഷ്യ​ല്‍ സ​യ​ന്‍​സ് മേ​ള ശ്രീനാ​രാ​യ​ണ എ​ച്ച്എ​സ്എ സി​ല്‍ ന​ട​ക്കും.

ആ​റി​ന് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം സ​യ​ന്‍​സ് മേ​ള​യും ഏ​ഴി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം സ​യ​ന്‍​സ് മേ​ള​യും വ​ട​ക​ര എം​യു​എ​മ്മി​ല്‍ ന​ട​ക്കും. ആ​റി​ന് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ഐ​ടി മേ​ള​യും ഏ​ഴി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം സ​യ​ന്‍​സ് മേ​ള​യും ബി​ഇ​എം എ​ച്ച്എ​സ്എ​സി​ലും ആ​റി​ന് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ഗണിതശാസ്ത്ര മേ​ള​യും ഏ​ഴി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം മാ​ത്സ്‌​മേ​ള​യും പു​തു​പ്പ​ണം ജെ​എ​ന്‍​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും ആ​റി​നും ഏ​ഴി​നും പ്ര​വൃ​ത്തി പ​രി​ച​യ മേ​ള സെ​ന്‍റ് ആ​ന്റ​ണീ​സ് ഗേ​ള്‍​സ് സ്‌​കൂ​ളി​ലും ന​ട​ക്കും.

ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ല്‍ വൊ​ക്കേ​ഷ​ണ​ല്‍ എ​ക്‌​സ്‌​പോ​യും സ്‌​കി​ല്‍ ഫെ​സ്റ്റും വ​ട​ക​ര ടൗ​ണ്‍ ഹാ​ളി​ലും ന​ട​ക്കും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വ​ട​ക​ര എ​ഇ​ഒ വി.​കെ. സു​നി​ല്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ കെ.​നി​ഷ, വ​ട​ക​ര ബി​പി​സി വി.​കെ. അ​സീ​സ്, മീ​ഡ​യ ക​ണ്‍​വീ​ന​ര്‍ എ​ന്‍.​പി. ഹം​സ, അ​ദീ​ബ് അ​ഹ​മ്മ​ദ്, എ​ന്‍.​പി.​ഷി​ഹാ​ബ്, പി.​പി.​ആ​ഷി​ഖ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags :

Recent News

Corehub Up