x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ഠ​നാ​വ​സ​രം ഒ​രു​ക്കും: മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

വെബ് ഡെസ്ക്
Published: November 4, 2026 01:41 AM IST | Updated: November 4, 2026 01:41 AM IST

ജെം​സ് കോ​ള​ജി​ല്‍ കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

രാ​മ​പു​രം: വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ഠ​നം ല​ഭ്യ​മാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍. ജെം​സ് ആ​ര്‍​ട്‌​സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രും. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും മ​റ്റ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​ക്കാ​ദ​മി​ക് ഓ​ട്ടോ​ണ​മി ഉ​ള്‍​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.
നാ​ലു​വ​ര്‍​ഷ​ത്തെ ബി​രു​ദം കൊ​ണ്ട് നാ​ല്‍​പ്പ​ത് വ​ര്‍​ഷ​ത്തെ ക​രി​യ​ര്‍ സം​ര​ക്ഷി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ഴേ​ക്കും അ​തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ത​ന്നെ കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന കാ​ല​മാ​ണ്.

ഇ​ന്ന​ത്തെ തൊ​ഴി​ലു​ക​ള്‍ നാ​ളെ ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല. തൊ​ഴി​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ മാ​റ്റം വ​രു​ന്നു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍​പോ​ലും മ​റ്റാ​രൊ​ക്കെ​യോ തീ​രു​മാ​നി​ക്കു​ന്ന കാ​ല​മാ​ണ്. ലോ​ക​ത്തു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ തു​ട​ര്‍​ച്ച​യാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​ല്ലാ​തെ നി​ല​നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു..

കോ​ള​ജി​ലെ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ കാ​ര്യാ​ല​യം മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെം​സ് ചെ​യ​ര്‍​മാ​ന്‍ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​വി. പി. ​ജ​ഗ​തി​രാ​ജ്, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ്രൊ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി. റ​ഷീ​ദ്അ​ഹ​മ്മ​ദ്, ജെം​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം. ​വാ​സു​ദേ​വ​ന്‍, അ​ക്കാ​ദ​മി​ക് ആ​ൻഡ് റി​സ​ര്‍​ച്ച് ഡ​യ​റ​ക്‌ട​ര്‍ ഡോ. ​ബി.​ജി. ഉ​ണ്ണി, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ന​വീ​ന്‍ മോ​ഹ​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ. ഫി​നോ​സ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ കെ. ​മു​ഹ​മ്മ​ദ് ന​വാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up