മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘം വാര്‍ഷിക പഠന കോണ്‍ഫറന്‍സ് തിരുവല്ല മഞ്ഞാടി പ്ലാറ്റിനം ജൂബിലി ഹാളില്‍ ആലുവ യുസി കോളജ് പ്രിന്‍സിപ്പൽ ഡോ. മിനി ആലീസ് ഉദ്ഘാടന
തിരുവല്ല: ദൈവിക ദൗത്യം പ്രസംഗത്തിലോ ആരാധനാശുശ്രൂഷയിലോ മാത്രം ഒതുങ്ങുന്നില്ലെന്നു മാര്‍ത്തോമ്മ സുവിശേഷ സേവികാസംഘം പ്രസിഡന്റ് ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ. സേവികാസംഘം വാര്‍ഷിക പഠന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ആലുവ യുസി കോളജ് പ്രിന്‍സിപ്പാൾ ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ വികാരി ജനറാൾ റവ. തോമസ് കെ. ജേക്കബ്, മാര്‍ത്തോമ്മ സഭാ സെക്രട്ടറി റവ. ഡാനിയേല്‍ വര്‍ഗീസ്, സേവികാസംഘം ജനറല്‍ സെക്രട്ടറി സീന ഏബ്രഹാം, സാറാമ്മ കുരുവിള, അച്ചാമ്മ മാത്യു, ജോയ്സി ഡാനിയേല്‍ മാമ്മൻ, ലൈല അലക്സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.
മൂന്നു ദിവസമായി നടന്ന ക്ലാസുകള്‍ക്കു ഡോ. ശാന്തി ജോര്‍ജ്, സാറാമ്മ ഉമ്മൻ, റവ. ഡോ. സുശീല്‍ സി. ചെറിയാൻ, റവ. ഡോ. എം. പി. ശാമുവേൽ, ജസ്റ്റിന തങ്കം തോമസ് എന്നിവര്‍ നേതൃത്വം നല്കി.
Tags :