x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ലാ​മ​ല​യി​ല്‍ ക​രി​ങ്ക​ല്‍ ക്വാ​റി​ക്കെതിരേ നാ​ട്ടു​കാ​ര്‍

വെബ് ഡെസ്ക്
Published: November 4, 2026 01:43 AM IST | Updated: November 4, 2026 01:43 AM IST

ജി​ല്ലാ ക​ള​ക്‌ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ലി​ന് നി​വേ​ദ​നം ന​ല്‍​കു​ന്നു.

പെ​രി​ന്ത​ല്‍​മ​ണ്ണ: ചേ​ലാ​മ​ല​യു​ടെ ചെ​രു​വി​ല്‍ ക​രി​ങ്ക​ല്‍ ക്വാ​റി​യും ക്ര​ഷ​റും തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്.​ ക്വാ​റി തു​ട​ങ്ങു​ന്ന​തി​ന് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചേ​ലാ​മ​ല സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ജി​ല്ലാ ക​ള​ക്‌ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.

സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​പി. മ​ജീ​ദ്, ക​ണ്‍​വീ​ന​ര്‍ യു. ​അ​ജ​യ​ന്‍, ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. മോ​ഹ​ന്‍​ദാ​സ്, വാ​ര്‍​ഡ് അം​ഗം യൂ​സ​ഫ് കൊ​ക്കാ​ട്, എ.​വി. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രാ​ണ് ക​ള​ക്‌ട​ര്‍ ഡോ.​ വി​ന​യ് ഗോ​യ​ലി​നെ ക​ണ്ട് പ​രാ​തി ഉ​ന്ന​യി​ച്ച​ത്.​

രാ​മ​ന്‍​ചാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്ക്, ജ​ല​ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ ടാ​ങ്ക്, നി​ര്‍​ദി​ഷ്ട സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി ഗ്രൗ​ണ്ട് എ​ന്നി​വ ക്വാ​റി​ക്ക് തൊ​ട്ട​ടു​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.  കൂ​ടാ​തെ, ഖ​ന​നം ന​ട​ത്തു​മ്പോ​ഴു​ണ്ടാ​കു​ന്ന പ്ര​ക​മ്പ​നം അ​ലി​ഗ​ഡ് മു​സ്‌ലിം യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​മ്പ​സ് കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​കും.

വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍​ക്ക് വ​ഴി​വയ്ക്കു​ന്ന ക​രി​ങ്ക​ല്‍ ക്വാ​റി​ക്ക് അ​നു​മ​തി​ ന​ല്‍​ക​രു​തെ​ന്നും സം​രം​ഭ​ക​രെ പി​ന്തി​രി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് ചേ​ലാ​മ​ല സം​ര​ക്ഷ​ണ സ​മി​തി തീ​രു​മാ​നം.

 

Tags :

Recent News

Corehub Up