സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ത്രിദിന സഹവാസ ക്യാമ്പ്
പുല്‍പ്പള്ളി: ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് നടത്തി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈജ മഗേഷ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ കെ.ആര്. ജയറാം അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ കെ.ആര്. ജയരാജ്,സ്കൗട്ട്സ് മാസ്റ്റര്‍ ബിജോയ് ബേബി, ഗൈഡ്സ് ക്യാപ്റ്റന്‍ എസ്. സ്മിത, ലീഡര്‍മാരായ ആര്. അഭിരാജ്, എന്‍. ദര്‍ശന എന്നിവര്‍ പ്രസംഗിച്ചു. ഐസ് ബ്രേക്കിംഗ് സെഷന്, മോട്ടിവേഷന്‍ ക്ലാസുകള്‍, വൈഡ് ഗെയിമുകള്‍, ആരോഗ്യ-ശുചീകരണ പരിശീലനം, നിയമ ബോധവത്കരണ സെമിനാര്‍, സ്വയംതൊഴില്‍ പരിശീലനം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കലാ-സാംസ്കാരിക പരിപാടികള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു.
Tags :