x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​സ്ത്ര കൗ​തു​ക​ങ്ങ​ളു​മാ​യി ശാ​സ്ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 4, 2026 01:30 AM IST | Updated: November 4, 2026 01:30 AM IST

സ്‌​കൂ​ള്‍ ശാ​സ്ത്ര​ത്സ​വം ഡോ. ​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട്ട​ക്ക​ല്‍: 37-ാമ​ത് മ​ല​പ്പു​റം റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്ര​ത്സ​വ​ത്തി​നും കു​റ്റി​പ്പു​റം റീ​ജ​ണ​ല്‍ വി​എ​ച്ച്എ​സ്ഇ സ്‌​കി​ല്‍ ഫെ​സ്റ്റി​വ​ലി​നും എ​ട​രി​ക്കോ​ട് തു​ട​ക്കം.

എ​ട​രി​ക്കോ​ട് പി​കെ​എം​എ​ച്ച്എ​സ്എ​സി​ലും ക്ലാ​രി ജി​യു​പി സ്‌​കൂ​ളി​ലു​മാ​യാ​ണ് ശാ​സ്‌​ത്രോ​ത്സ​വം. ഡോ. ​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡിഡി​ഇ സ​ലാ​ഹു​ദ്ദീ​ന്‍ പു​ല്ല​ത്ത്, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ്് ഇ. ​ഷ​റ​ഫു​ദീ​ന്‍ കെ​എ​എ​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്് പി.​കെ. അ​ബു​ ത്വാ​ഹി​ര്‍, റൈ​ഹാ​ന ബീ​ഗം തൈ​ക്കാ​ട​ന്‍, ഒ.​ടി. അ​ബ്ദു​സ​മ​ദ്, ഷൈ​ബ മ​ണ​മ്മ​ല്‍, എ. ​അ​ബൂ​ബ​ക്ക​ര്‍, ഡോ. ​കെ.​പി.​ രാ​ജേ​ഷ്, ഡോ. ​എം.​പി.​ഷാ​ഹു​ല്‍ ഹ​മീ​ദ്, സ​ക്കീ​ന മ​ല​യി​ല്‍, ക​ണ്ണ​ഞ്ചേ​രി മു​ഹ​മ്മ​ദ്, കെ.​ ഷ​രീ​ഫ്, ബ​ഷീ​ര്‍ പൂ​ഴി​ക്ക​ല്‍, മ​ണ്ണ​മ്മ​ല്‍ ജ​ലീ​ല്‍, പ്ര​മോ​ദ് വാ​ഴ​ങ്ക​ര, ഇ.​പി.​അ​ബ്ദു​ള്‍ സ​ലാം, പി.​പി. മു​ജീ​ബ്‌​റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വേ​ങ്ങ​ര മു​ന്നി​ല്‍

എ​ട​രി​ക്കോ​ട്: ആ​ദ്യ ദി​ന​ത്തി​ല്‍ ഇ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ വേ​ങ്ങ​ര​യു​ടെ മു​ന്നേ​റ്റം. കൊ​ണ്ടോ​ട്ടി, മ​ങ്ക​ട ഉ​പ​ജി​ല്ല​ക​ളാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ള്ള​ത്. ജി​ല്ല​യി​ലെ 17 ഉ​പ​ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള പ​തി​നാ​യി​രം പ്ര​തി​ഭ​ക​ളാ​ണ് ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. മേ​ള​യു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൈ​പു​ണ്യ​മേ​ള​യു​മു​ണ്ട്. നാ​ളെ മേ​ള​ സ​മാ​പ​ിക്കും.

Tags :

Recent News

Corehub Up