കടലുണ്ടി വാവുത്സവത്തിന് പേടിയാട്ടുകാവിൽ കൊടിയേറ്റുന്നു.
കടലുണ്ടി : കടലുണ്ടി വാവുത്സവത്തിന് പേടിയാട്ട് കാവിൽ കൊടികയറി. രാവിലെ 7.30 ന് പനയം മഠത്തിൽ കാരണവർ പ്രഭാകരൻ നായരുടെ നേതൃത്വത്തിലും ഭക്തജന സാന്നിദ്ധ്യത്തിലുമാണ് കൊടിയേറ്റം നടന്നത്ത്.വാവുത്സവത്തോടനുബന്ധിച്ച് കുന്നത്ത് നമ്പ്യാർ തറവാട്ടിൽ നാളെ രാവിലെ 7.30 ന് കൊടികയറ്റം നടക്കും.
അന്ന് തന്നെ ഉച്ചയ്ക്ക് ഒന്നിന് അഞ്ചാം പുണ്യാഹവും നടക്കും. ഉത്സവമറിയിച്ചു കൊണ്ടുള്ള ജാതവൻ പുറപ്പാട് ഏഴിന് മൂന്നിന് മണ്ണൂരിലെ ജാതവൻ കോട്ടയിൽ നിന്നുംആരംഭിക്കും. ഒമ്പതിനാണ് വാവുല്സവം.ആചാരാനുഷ്ഠാനങ്ങൾക്ക് ശേഷം വൈകുന്നേരം 6.30 ന് ദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവ ചടങ്ങുകൾക്ക് സമാപനമാകും.
Tags :