കിഡ്സ് പാർക്കിലെ ഇരിപ്പിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.
തിരുവമ്പാടി : ആനക്കാംപൊയിൽ ഗവ. എൽപി. സ്കൂളിലെ കിഡ്സ് പാർക്കിൽ കുട്ടികൾക്കായി അലയൻസ് ക്ലബ് തിരുവമ്പാടി നൽകിയ ഇരിപ്പിടത്തിന്റെ ഉദ്ഘാടനം നടന്നു. അലയൻസ് ക്ലബ് പ്രസിഡന്റ് അഗസ്റ്റ്യൻ മണ്ണുകുശുമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ക്ലബ് സെക്രട്ടറി ബോണി ജേക്കബ്, ട്രഷറർ ജെഫ്രിൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ആന്റണി കണ്ടത്തിൽതൊടുകയിൽ, ഡെന്നിസ്, ബെന്നി ആനക്കല്ലേൽ തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിന്റെ ഭാഗമായി ആനക്കാംപൊയിൽ ക്ഷീരോൽപാദന സഹകരണ സംഘം കിഡ്സ് പാർക്കിലെ ഊഞ്ഞാൽ നവീകരിച്ചു നൽകിയതിന്റെ ഉദ്ഘാടനവും നടന്നു. സംഘം പ്രസിഡന്റ് സജിമോൻ ഉദ്ഘാടനം നിർവഹിച്ചു.
Tags :