ലീഡേഴ്സ് മീറ്റും ലാൽ വർഗീസ് കൽപ്പകവാടി അനുസ്മരണവും
കോഴിക്കോട്: കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റുംലാൽ വർഗീസ് കൽപകവാടി അനുസ്മരണവും "ദേശ് ബചാവോ" മഹാറാലിയുടെ ഐക്യദാർഢ്യ സമ്മേളനവും കോഴിക്കോട് ഡിസിസി ഓഫീസിൽ നടന്നു.കർഷക കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി വി.ടി. തോമസ് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഡിസിസി. ജനറൽ സെക്രട്ടറി പി.എം. അബ്ദുൾ റഹ്മാൻ മുഖ്യപ്രഭാഷണവും ലാൽ വർഗീസ് കൽപകവാടി അനുസ്മരണ പ്രഭാഷണം എൻ.പി. വിജയനും നടത്തി.
Tags :