എക്സ്പോ 2026 ഔദ്യോഗിക പോസ്റ്റര്‍ മന്ത്രി എന്‍. ഷംസുദ്ദീന് പ്രകാശനം ചെയ്യുന്നു.
കരുവാരകുണ്ട്: കെടിഎം കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ കരുവാരകുണ്ടില്‍ സംഘടിപ്പിക്കുന്ന അറബിക് ഇന്‍ കേരള ഹെറിറ്റേജ് എക്സ്പോ 2026 പോസ്റ്റര്‍ മന്ത്രി എന്‍. ഷംസുദ്ദീന് പ്രകാശനം ചെയ്തു.
ദാറുന്നജാത് ജനറല്സെക്രട്ടറിഎം. ഉമ്മര്‍, സെക്രട്ടറിമാരായ പി.കെ. അബ്ദുഹാജി, ബഷീര്‍ ഹാജി, കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മുഹമ്മദ് അസ്ലം എന്‍.കെ., പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണീന്‍കുട്ടി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി, വാര്‍ഡ് അംഗം ഖാലിദ് റഹ്മാന് എന്നിവര്‍ പങ്കെടുത്തു.
ഡിസംബര്‍ 18ന് ആചരിക്കുന്ന അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
Tags :