x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​യാ​റി​ലെ ആ​ന​ക​ളെ തുരത്താൻ പ്ര​ത്യേ​ക യ​ജ്ഞ​വു​മാ​യി വ​നം​വ​കു​പ്പ്

വെബ് ഡെസ്ക്
Published: November 4, 2026 01:32 AM IST | Updated: November 4, 2026 01:32 AM IST

നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ കെ.​കെ. സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നി​ല​മ്പൂ​ര്‍: ചാ​ലി​യാ​ര്‍ മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്കാ​ന്‍ വ​നംവ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക യ​ജ്ഞം. ചാ​ലി​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ പ്ര​സി​ഡ​ന്‍റ് ഐ. ​അ​നു​ശ്രീ സു​രേ​ഷി​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. 12ന് ​പ്ര​ത്യേ​ക യ​ജ്ഞ​ത്തി​​ന്‍റെ ഒ​ന്നാം​ഘ​ട്ടം ആ​രം​ഭി​ക്കും.
പൊ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ച ആ​ന​ക​ളെ​യാ​ണ് എ​ട​ക്കോ​ട് വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റ്റി​വി​ടു​ക. സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ സ​മ​യ ക്ര​മീ​ക​ര​ണം പാ​ലി​ച്ചാ​യി​രി​ക്കും ഡ്രൈ​വ് ന​ട​ത്തു​ക. വ​നം​വ​കു​പ്പും പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്ന് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കും. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് അ​ന്തി​മ​രൂ​പം ന​ല്‍​കാ​ന്‍ 10-ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ വീ​ണ്ടും യോ​ഗം ചേ​രും.

നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ കെ.​കെ. സു​നി​ല്‍​കു​മാ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് എ​ഡി​എ​ഫ് എ. ​സി​ദ്ദീ​ഖ്, നി​ല​മ്പൂ​ര്‍ റേ​ഞ്ച് ഓ​ഫി​സ​ര്‍ കെ. ​ജി​നേ​ഷ്, എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫി​സ​ര്‍ പി. ​ഷം​നാ​സ്, അ​ക​മ്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ കെ. ​അ​ഭി​ലാ​ഷ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ. ​അ​ഗ​സ്റ്റ്യ​ന്‍, എ. ​ജോ​സ​ഫ്, പ്ര​തി​പ​ക്ഷ നേ​താ​വ് സ​ഹി​ല്‍ അ​ക​മ്പാ​ടം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി. ​സു​രേ​ഷ്, എം. ​വി​ശ്വ​നാ​ഥ​ന്‍, ക​ര്‍​ഷ​ക​രാ​യ സി​ദ്ദീ​ഖ്, നാ​ല​ക​ത്ത്, കെ.​വി. ജേ​ക്ക​ബ്, ബീ​രാ​ന്‍​കു​ട്ടി ന​മ്പൂ​രി​പ്പൊ​ട്ടി, ജ​യ​ച​ന്ദ്ര​ന്‍ വൈ​ലാ​ശേ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up