പനങ്ങാങ്ങര ജിയുപി സ്കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കെ.പി. സാദിഖ് അലി നിര്‍വഹിക്കുന്നു.
പനങ്ങാങ്ങര: വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ പഠനശേഷിയും സാമൂഹിക സേവന മനോഭാവവും വളര്‍ത്താന്‍ ലക്ഷ്യമിട്ട് പനങ്ങാങ്ങര ജിയുപി സ്കൂളില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം. ഡിജിറ്റല്‍ സ്ക്വയര്‍, ലിറ്റില്‍ കൈറ്റ്സ് ജൂനിയര്‍ ഐടി ക്ലബ്, ജെആര്‍സിയുടെ സഹപാഠിക്കൊരു സാന്ത്വനം എന്നീ പദ്ധതികള്‍ക്കാണ് തുടക്കമായത്.
മങ്കട ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. സാദിഖ് അലി, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ മഞ്ഞളാംകുഴി മുഹമ്മദലി, മങ്കട ബിപിസി നാസര്‍ എന്നിവര്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എ.ടി. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ഹസീന, നൗഫല്‍ മേലേടത്ത്, റഷീദ് കരിമ്പനക്കല്‍, അധ്യാപകരായ മിനി, യാസര്‍, റുക്സാന, ബാസിമ, സുഹ്റാബി, ഹസനത്ത് എന്നിവര്‍ പ്രസംഗിച്ചു.
Tags :