കെഎസ്എസ്പിഎ യോഗം ജില്ലാ പ്രസിഡന്റ് പി.എം. ജോസ് ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: പെന്‍ഷന്‍കാര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ രണ്ട് ശതമാനം ക്ഷാമാശ്വാസം അനുവദിച്ചതില്‍ ആഹ്ളാദം അറിയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രഷറി പരിസരത്ത് പ്രകടനവും യോഗവും നടത്തി.
എ.വി. പൗലോസ്, ടി. കാസിം, സി.എസ്. പ്രഭാകരന്, ജോസ് പീയുസ്, വി.സി. സത്യന്, ഷിബു ജോസഫ്, പി. ഹംസ, കെ.ജി. രവീന്ദ്രന് ,ഷേര്‍ളി സെബാസ്റ്റ്യന്‍, ശകുന്തള ഷണ്മുഖന്, എം.ഒ. സജി, കെ. ആലിക്കോയ, എ.പി. നയനാനന്ദന്‍, വിപിന്‍ ജോസഫ്, തദ്ദേവൂസ് ഡിസില്‍വ, പോള്‍ അലക്സാണ്ടര്എന്നിവര് പ്രകടനത്തിന് നേതൃത്വം നല്കി. യോഗം ജില്ലാ പ്രസിഡന്റ് പി.എം. ജോസ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ.എല്‍. തോമസ് അധ്യക്ഷത വഹിച്ചു. എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി, കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണുഗോപാല്‍ എം. കീഴ്ശേരി, ജി. വിജയമ്മ, സംസ്ഥാന കൗണ്‍സിലര്‍മാരായ ടി.കെ. സുരേഷ്, വി.ആര്. ശിവന്, ജില്ലാ വൈസ് പ്രസിഡന്റ് കെ. ശശികുമാര്‍, വനിതാ ഫോറം ജില്ലാ സെക്രട്ടറി ടി. മൈമുന, ജോയിന്റ് സെക്രട്ടറി കെ. സുബ്രഹ്മണ്യന്, ടി.ജെ. സക്കറിയാസ്, ടി.ഒ. റെയ്മണ്‍, മണ്ഡലം പ്രസിഡന്റ് രമേശന് മാണിക്യന്, കെ. സ്റ്റീഫന്‍, അബു ഏലിയാസ്, സി.എം. സരസമ്മ ,ഡൊമിനിക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Tags :