കൊല്ലംപറമ്പില്‍ ബാബുവിന്റെ വാഴക്കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ച നിലയില്‍.
മാനന്തവാടി: കണിയാരത്ത് കാട്ടുപന്നികള്‍ വാഴകൃഷി നശിപ്പിച്ചു. താഴെ കണിയാരം കൊല്ലംപറമ്പില്‍ ബാബുവിന്റെ കൃഷിയിടത്തിലെ 500ഓളം വാഴകളാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്.
വനം, കൃഷി ഓഫിസുകളില്‍ പരാതി നല്‍കിയെങ്കിലും സ്ഥലം സന്ദര്‍ശിക്കാനും പരിഹാര നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ തയാറായില്ലെന്ന് ബാബു ആരോപിച്ചു. മൂന്നുമാസം മുമ്പാണ് ബാബു ആയിരത്തോളം വാഴ നട്ടത്. ഇതില്‍ 500 എണ്ണം നശിച്ചതിലൂടെ 30,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രൂക്ഷമായ കാട്ടുപന്നി ശല്യം കാരണം മേഖലയില്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷിനശിച്ച കര്ഷകന് അടിയന്തരമായി അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പന്നിശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Tags :