പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം.
പുല്‍പ്പള്ളി: ബത്തേരി ഉപജില്ലാ സാമൂഹികശാസ്ത്രമേളയില്‍ പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 61 പോയിന്റോടെ രണ്ടാം സ്ഥാനം നേടി.
വര്‍ക്കിംഗ് മോഡല്‍, സാമൂഹിക ശാസ്ത്ര ക്വിസ് എന്നിവയില്‍ വിദ്യാര്‍ഥികള്‍ ജില്ലാതല മത്സരത്തിന് യോഗ്യത നേടി. വിജയികളെ പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ പി.കെ. വിനുരാജന്‍, ഹെഡ്മിസ്ട്രസ് ഡോളി, എസ്എംസി ചെയര്മാന് ഷിജു കൊച്ചുപുരയില്‍, സീനിയര്‍ അസിസ്റ്റന്റ് എ.പി. ഷിനോ, സ്റ്റാഫ് സെക്രട്ടറി സി.വി. രതീഷ്, എം.ആര്. സജ്ന, എം.ആര്. രഘു, പി.കെ. സിന്ധു, എം.ബി. ബീന, പി.വി. നീതു, എ.ജി. റസിയ, പി. നിജില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :