x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന​ത്തി​ന് പ​ങ്കാ​ളി​ത്താ​ധി​ഷ്ഠി​ത കാ​ഴ്ച​പ്പാ​ട് വേ​ണം: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

വെബ് ഡെസ്ക്
Published: November 4, 2026 01:10 AM IST | Updated: November 4, 2026 01:10 AM IST

ജി​ല്ലാ​ത​ല ശി​ല്‍​പ​ശാ​ല​യി​ല്‍ കെ.​എം. ച​ന്ദ്ര​ശേ​ഖ​ര്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

ക​ല്‍​പ്പ​റ്റ: ജി​ല്ല​യു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക-​ഭൂ​മി​ശാ​സ്ത്ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​ന്‍ പ​ങ്കാ​ളി​ത്താ​ധി​ഷ്ഠി​ത കാ​ഴ്ച​പ്പാ​ടു​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ശി​ല്‍​പ​ശാ​ല ഓ​ണ്‍​ലൈ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത​ര ജി​ല്ല​ക​ളി​ല്‍ സ്വീ​ക​രി​ക്കു​ന്ന വി​ക​സ​ന സ​മീ​പ​നം വ​യ​നാ​ടി​ന് യോ​ജ്യ​മ​ല്ല. ജി​ല്ല​യു​ടെ പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് പ​ദ്ധ​തി​ക​ളും ഫ​ണ്ടിം​ഗും ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ജി​ല്ല​യി​ല്‍ കാ​ര്‍​ഷി​ക, ടൂ​റി​സം മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച സാ​ധ്യ​ത​ക​ളു​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ പ​രി​മി​തി​ക​ളു​ണ്ട്. കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ര്‍​ധ​ന​വ്, സം​ഭ​ര​ണം, പാ​ക്കിം​ഗ്, ക​യ​റ്റു​മ​തി തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം.

കാ​പ്പി ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്ക​ല്‍, പു​ന​ര്‍​കൃ​ഷി വി​പു​ലീ​ക​ര​ണം എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​ക​ണം. റെ​യി​ല്‍, വ്യോ​മ, റോ​ഡ് ക​ണ​ക്ടി​വി​റ്റി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ബ​ദ​ല്‍ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നും ന​ട​പ​ടി​ക​ള്‍ വേ​ണം.

ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ള്‍, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പ​രി​മി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സം, നൈ​പു​ണി വി​ക​സ​നം, ഭ​വ​ന​സൗ​ക​ര്യം, ശു​ചി​ത്വം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​നും പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ ആ​വ​ശ്യ​മാ​ണ്. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും കാ​ര്‍​ഷി​ക മേ​ഖ​ല​യെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​ര​ന്ത​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള വി​ക​സ​ന മാ​തൃ​ക​യും കാ​ലാ​വ​സ്ഥാ സൗ​ഹൃ​ദ കാ​ര്‍​ഷി​ക സം​വി​ധാ​ന​ങ്ങ​ളും രൂ​പ​പ്പെ​ടു​ത്ത​ണം. ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി വി​ഹി​ത​ത്തി​ന് പു​റ​മെ മ​റ്റ് സ്രോ​ത​സു​ക​ളി​ല്‍​നി​ന്നു​ള്ള ഫ​ണ്ടി​ഗും ഉ​റ​പ്പാ​ക്ക​ണം. ഇ-​മാ​ലി​ന്യ​മു​ക്ത ജി​ല്ല​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് വ​യ​നാ​ട് മു​ന്നേ​റു​ക​യാ​ണെ​ന്നും അ​ടു​ത്ത​ഘ​ട്ട​മാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ മു​ക്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​ട്ടി​ല്‍ കോ​പ്പ​ര്‍ കി​ച്ച​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. ച​ന്ദ്ര​ശേ​ഖ​ര്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സ​സി​നി, ന​ഗ​ര​സ​ഭാ അ​ധ്ക്ഷ​രാ​യ പി. ​വി​ശ്വ​നാ​ഥ​ന്‍ (ക​ല്‍​പ്പ​റ്റ), റ​സീ​ന അ​ബ്ദു​ള്‍​ഖാ​ദ​ര്‍ (ബ​ത്തേ​രി), ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍(​മാ​ന​ന്ത​വാ​ടി), സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ജി. ​വി​ജ​യ​രാ​ഘ​വ​ന്‍, പി.​പി. ബാ​ല​ന്‍, ശ്രീ​ധ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, വ​രു​ണ്‍ സ​ന്തോ​ഷ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫി​സ​ര്‍ എം. ​ക​ലാ​മു​ദ്ദീ​ന്‍, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ന്‍, ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

വെ​ല്ലു​വി​ളി​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ച​ര്‍​ച്ച​യാ​യി

ക​ല്‍​പ്പ​റ്റ: പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ആ​ശ​യ-​അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ ശി​ല്‍​പ​ശാ​ല​യി​ല്‍​വി​ക​സ​ന സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും ച​ര്‍​ച്ച​യാ​യി. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സം​രം​ഭ​ക​ര്‍, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍, വി​ഷ​യ വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു ശി​ല്‍​പ​ശാ​ല.

റോ​ഡ്, ഗ​താ​ഗ​തം, കാ​ര്‍​ഷി​ക മേ​ഖ​ല, ജ​ല​സേ​ച​നം, മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ആ​ദി​വാ​സി പു​ന​ര​ധി​വാ​സം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​യി. താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം, ദു​ര​ന്ത മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍, ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം, ഗോ​ത്ര മേ​ഖ​ല​ക​ളി​ലെ വി​ദ്യ​ഭ്യാ​സം, ആ​രോ​ഗ്യം, പാ​ര്‍​പ്പി​ടം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും ശി​ല്‍​പ​ശാ​ല​യി​ല്‍ ഉ​യ​ര്‍​ന്നു. ഫാം ​ടൂ​റി​സം, പ​രി​സ്ഥി​തി സൗ​ഹൃ​ദ വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ക​ര്‍​ഷ​ക​രു​ടെ​യും ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന വി​ക​സ​ന മാ​തൃ​ക വേ​ണ​മെ​ന്ന് ശി​ല്‍​പ​ശാ​ല​യി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു.

Tags :

Recent News

Corehub Up