x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎഎ​ല്ലി​ല്‍ ജീ​വ​ന​ക്കാ​ർ നടത്തുന്ന സ​മ​രം തു​ട​രും

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: November 4, 2026 12:31 AM IST | Updated: November 4, 2026 12:31 AM IST

കെ​എ​എ​ല്‍ ​ജീ​വ​ന​ക്കാ​ര്‍ ഇ​ന്ന​ലെ​യും സ​മ​രം തു​ട​ര്‍​ന്ന​പ്പോ​ള്‍.

നെയ്യാറ്റിൻകര: ആ​റാ​ലും​മൂ​ട് കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ല്‍​സ് ലി​മി​റ്റ​ഡി (കെ​എ​എ​ല്‍) ലെ ​തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ന്ന​ലെ​യും സ​മ​രം തു​ട​ര്‍​ന്നു. ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും ജീ​വ​ന​ക്കാ​ര്‍ പറഞ്ഞു.

ശ​ന്പ​ള കു​ടി​ശി​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് കെ​എ​എ​ല്ലി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​രം തു​ട​രു​ന്ന​ത്. 14 മാ​സ​ത്തെ കു​ടി​ശി​ക ന​ല്‍​കു​ക, പി​എ​ഫ് അ​ട​ച്ചു തീ​ര്‍​ക്കു​ക, മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക മു​ത​ലാ​യ​വ​യാ​ണ് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍. 2013 മു​ത​ല്‍ പി​എ​ഫും 26 വ​ര്‍​ഷ​മാ​യി ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നു ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ ഗ്രാ​റ്റു​വി​റ്റി അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​യു​ക്ത സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​മാ​യി നി​ല​കൊ​ള്ളേ​ണ്ട കെഎ​എ​ല്ലി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ക​യും കെ​എ​എ​ല്ലി​ലെ ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും മെ​ച്ച​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്നും ജീ​വ​ന​ക്കാ​ര്‍ ആ​വ​ര്‍​ത്തി​ച്ചു.

വി​എ​സ്എ​സ്‌സിയു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ര്‍​ക്കു​ക​ള്‍ വി​പു​ല​പ്പെ​ടു​ത്തു​ക, കെ​എ​എ​ല്‍ എം​ഡി​യു​ടെ അ​ഴി​മ​തി​യും ധൂ​ര്‍​ത്തും അ​ന്വേ​ഷി​ക്കു​ക, കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന കെ​എ​എ​ല്ലി​ന്‍റെ ഭൂ​മി തു​ച്ഛ​മാ​യ വി​ല​യ്ക്ക് കെഎ​സ്ഐഇ യ്ക്ക്ു കൈ​മാ​റാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പു​നഃപ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സം​യു​ക്ത സ​മ​ര സ​മി​തി മു​ന്നോ​ട്ടു വ​യ്ക്കു​ന്നു.

Tags :

Recent News

Corehub Up