തലവടി ഉപജില്ലാ സ്കൂള്‍ കലോത്സവം തകഴി സ്മാരക ഗവ. യുപി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ. മഹേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
തകഴി: തകഴിയുടെ മണ്ണില്‍ തലവടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. നാല് നാളുകള്‍ ഇനി ചിലങ്കകളുടെ കിലുക്കുവുമായി പ്രധാന വേദിയായ തകഴി സ്മാരക ഗവ.യുപി സ്കൂള്‍ കലാസ്വാദകരുടെ വിളനിലമായി മാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന് കലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ കലാസ്വാദനത്തെ തൊട്ടുണര്‍ത്താനും ഭാവിയുടെ വാഗ്ദാനമായി വലിയ കലാകാരന്മാരായി വളരുവാനും സ്കൂള്‍ കലോത്സവങ്ങള്‍ ഉപകരിക്കുമെന്ന് എ. മഹേന്ദ്രന് പറഞ്ഞു .
തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.ജി. ഗീതാഞ്ജലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റീന മതികുമാര്‍, തകഴി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എസ്. ഉഷ, തകഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. വിപിന്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ആശ ഓമനക്കുട്ടന്, എസ്. ശ്രീജിത്ത്, വി.സി. മണിയമ്മ, കെ. ഗോപാലകൃഷ്ണന്, സ്കൂള്‍ ഹെഡ്മിസ്ട്രസ് കലോത്സവ ജനറല്‍ കണ്‍വീനര്‍ എം.കെ. ഗീതാകുമാരി, ജോയിന്റ് കണ്‍വീനര്‍ യു. പ്രഭ, കണ്‍വീനര്‍ ജോണ്സണ് ജോസ്, പിടിഎ പ്രസിഡന്റുമാരായ രശ്മിമോള്, സാബു തയ്യില്‍ക്കളം, അധ്യാപക യൂണിയന് പ്രതിനിധികളായ ധന്യാ വിക്രമന്, ജോണ്സണ് ജോസ്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സിനി എം. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രധാന വേദിയായ തകഴി സ്മാരക ഗവ.യുപി സ്കൂള്‍, ദേവസം ബോര്‍ഡ് ഹയര്‍ സെക്കൻഡറി സ്കൂള്‍, ദേവസ്യം ബോര്‍ഡ് ഹൈസ്കൂള്‍ എന്നിവ ഉള്‍പ്പടെ ആറ് വേദികളിലായിട്ടാണ് മത്സരം നടക്കുന്നത്.
തലവടി ഉപജില്ലയിലെ 42 സ്കൂളുകളില്‍ നിന്നായി 284 ഇനങ്ങളില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ഥി പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. ആറിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും കുട്ടനാട് എംഎല്‍എ റെജി ചെറിയാന് നിര്‍വഹിക്കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് കെ. ജോസഫ് അധ്യക്ഷത വഹിയ്ക്കും.
Tags :