പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ അറബിക് കലോത്സവത്തില്‍ അരുമാനൂര്‍ എംവി എച്ച്എസ്എസ് മുന്നേറ്റം തുടങ്ങി.
നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച്എസ്എസ്, പൂവാര്‍ ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ്, നെയ്യാറ്റിന്‍കര ഗവ. എച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളാണ് തൊട്ടുപിറകില്‍. പ്രധാന വേദിയായ നെയ്യാറ്റിന്‍കര ഗവ. എച്ച്എസ്എസില്‍ രാവിലെ ഒന്‍പതിന് എന്‍. ശക്തന് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ. എം. വിന്‍സന്റ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ അധ്യക്ഷയാകുന്ന ചടങ്ങില്‍ ഡിഇഒ ഇ. ഷിബു പ്രേംലാല്‍ മുഖ്യപ്രഭാഷണം നടത്തും. എഇഒ എ. സുന്ദര്‍ദാസ്, നഗരസഭ വൈസ് ചെയര്മാന് കെ.കെ. ഷിബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എം. അലി ഫാത്തിമ, ആര്.വി. വിജയബോസ്, എസ്. വസുമതി, മഞ്ജു രാജേഷ്, വി.എസ്. സജീവ് കുമാര്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എസ്. ലിജു, കൗണ്‍സിലര്‍മാര്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്നലെ രചനാ മത്സരങ്ങളും ബാന്‍ഡ് മത്സരവും അറബിക് കലോത്സവത്തിലെ ചില മത്സരങ്ങളും നടന്നു.
Tags :