x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​വ​ര്‍​ച്ചാശ്ര​മ​ത്തി​നി​ടെ മ​ല​യി​ന്‍​കീ​ഴ് ഉ​ണ്ണി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: November 3, 2026 11:36 PM IST | Updated: November 3, 2026 11:36 PM IST

അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​യെ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​പ്പോ​ള്‍.

ക​ട​യ്ക്ക​ല്‍ : ക​വ​ര്‍​ച്ച ശ്ര​മ​ത്തി​നി​ടെ നി​ര​വ​ധി ക​വ​ര്‍​ച്ച, പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം മ​ല​യി​ന്‍​കീ​ഴ് ശി​വ​ശ​ക്തി ഭ​വ​നി​ല്‍ മ​ല​യ​ന്‍​കീ​ഴ് ഉ​ണ്ണി എ​ന്ന സ​തീ​ശ​ന്‍ (40) ആ​ണ് ക​ട​യ്ക്ക​ല്‍ പൊലിസി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ഓ​ന്നോ​ടെ ചു​ണ്ട ചെ​റു​കു​ള​ത്തെ സാ​ബി​ത്ത് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ മ​തി​ല്‍ ചാ​ടി ക​ട​ന്ന് എ​ത്തി​യ ഉ​ണ്ണി ക​വ​ര്‍​ച്ച​യ്ക്കാ​യി വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്ത് ക​ത​ക് കു​ത്തി പൊ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഈ​സ​മ​യം ശ​ബ്ദം കേ​ട്ട് അ​യ​ല്‍​വാ​സി​ക​ളും നാ​ട്ടു​കാ​രും എ​ത്തി​യ​തോ​ടെ ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചു. പി​ന്തു​ട​ര്‍​ന്ന നാ​ട്ടു​കാ​രും ക​ട​യ്ക്ക​ല്‍ പൊലിസും ചേ​ര്‍​ന്ന് സാ​ഹ​സി​ക​മാ​യി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​വ​ര്‍​ച്ച​യ്ക്കാ​യി ഇ​യാ​ള്‍ കൊ​ണ്ടു​വ​ന്ന ഇ​രു​മ്പ് ലി​വ​ര്‍, പ്ല​യ​ര്‍, ഗ്ലൗസ് ഉ​ള്‍​പ്പ​ടെ ആ​യു​ധ​ങ്ങ​ളും പൊലിസ് ക​ണ്ടെ​ത്തി. ഇ​തി​നി​ട​യി​ല്‍ വി​വാ​ഹ ച​ട​ങ്ങി​നാ​യി പോ​യി​രു​ന്ന വീ​ട്ടു​ട​മ സാ​ബി​ത്ത് മ​ട​ങ്ങി​യെ​ത്തു​ക​യും ക​ട​യ്ക്ക​ല്‍ പൊലിസി​ല്‍ പ​രാ​തി ന​ല്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ ക​വ​ര്‍​ച്ച​യ്ക്ക് ശ്ര​മി​ച്ച വീ​ട്ടി​ലും ര​ക്ഷപ്പെടാ​ന്‍ ശ്ര​മി​ക്ക​വേ പി​ടി​യി​ലാ​യ സ്ഥ​ല​ത്തും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തെ​ളി​വെ​ടു​പ്പി​നി​ടെ കൂ​ട്ടു​നി​ല്‍​ക്കു​ന്ന​വ​നൊ​ക്കെ അ​നു​ഭ​വി​ക്കു​മെ​ന്ന് പൊലി​സി​നെ​യും നാ​ട്ടു​കാ​രെ​യും പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നീ​ട് ക​ട​യ്ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഉ​ണ്ണി​ക്കെ​തി​രേ ക​വ​ര്‍​ച്ച​യും പി​ടി​ച്ചു​പ​റി​യും ഉ​ള്‍​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന് പൊലിസ് പ​റ​ഞ്ഞു. 2024ല്‍ ​ചി​ത​റ പൊലിസ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വീ​ടി​ന്‍റെ ക​ത​ക് കു​ത്തി​പ്പൊ​ളി​ച്ച് പ​ത്തു​പ​വ​ന്‍ സ്വ​ര്‍​ണം മോ​ഷ്‌ടി​ച്ച കേ​സി​ലും ഇ​യാ​ള്‍ പി​ടി​യി​ലാ​യി​രു​ന്നു. അ​ഞ്ചു മാ​സം മു​മ്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

 

Tags :

Recent News

Corehub Up