പുതിയ സ്കാനിംഗ് മെഷീൻ.
പാരിപ്പള്ളി : ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ സ്കാനിംഗ് യന്ത്രം സജ്ജീകരിച്ചു. ആശുപത്രിയി ലെ റേഡിയോ ഡയഗ്നോസിസ് ഡിപ്പാർട്മെന്റിൽ സിടി സ്കാനർ സ്ഥാപിച്ചിരിക്കുന്ന മുറിയോടു ചേർന്നാണ് പുതിയ എംആർഐ സ്കാനറും സ്ഥാപിച്ചത്.11ന് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
ബി.ബി. ഗോപകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് എംആർഐ. സ്കാനർ സ്ഥാപിച്ചത്. ഇതിന് സംസ്ഥാന സർക്കാർ ഫണ്ടിൽനിന്ന് 12 കോടി രൂപ ചെലവഴിച്ചു.
ഇതോടെ മെഡിക്കൽ കോളജ് ആശുപ ത്രിയിൽ 24 മണിക്കൂറും എംആർഐ സ്കാനിംഗ് നടത്താനാകും. എന്നാൽ തുടക്കത്തിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ 12 മണിക്കൂറാകും സ്കാനിംഗ് സൗകര്യമുണ്ടാവുക. ഇതിനായി താത്കാലിക ജീവനക്കാരെ ക്രമീകരിക്കും. മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിലെ തകർന്നുകിടന്നിരുന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്.
കേന്ദ്രീകൃത എസി നന്നാക്കാൻ 1.2 കോടി
പാരിപ്പള്ളി: മെഡിക്കൽ കോളജ് ആശുപത്രിയിലെ കേന്ദ്രീകൃത എ സി സംവിധാനം കാര്യക്ഷമമാക്കാൻ 1.2 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പിടുന്നതോടെ അറ്റകുറ്റപ്പണി ആരംഭിക്കും. ബ്ലൂ സ്റ്റാർ കമ്പനിക്കാണ് ഇതിന്റെ കരാർ നൽകുക. ശീതീകരണ സംവിധാനമി ല്ലാതെ ഒരുദിവസം പോലും മുന്നോട്ടു പോകാനാകാത്ത സ്ഥിതിയാണിപ്പോൾ.
നിലവിലുള്ള നാലു കംപ്രസറുകൾക്ക് പുറമേ അഞ്ചെണ്ണം കൂടി സജ്ജമാക്കു ന്നതോടെ കിടത്തിച്ചികിത്സാ വിഭാഗം ഒഴികെ ഡയാലിസിസ്, കാഷ്വാലിറ്റി, ഓപ്പറേഷൻ തിയേറ്റർ, സർജിക്കൽ ഐ സി യു , മെഡിക്കൽ ഐ സിയു.,എന്നി വിഭാഗങ്ങളിൽ ശീതികരണ സംവിധാനം സജ്ജമാകും.
കാർഡിയോളജി വിഭാഗം പ്രവർത്തനം 24 മണിക്കൂറാക്കി
പാരിപ്പള്ളി: മെഡിക്കൽ കോളജിൽ കാർഡിയോളജി വിഭാഗത്തിൽ ഒരു പ്രഫസറെ കൂടി നിയമിച്ചു. ഒരു അസി. പ്രഫസറെ നേരത്തെ നിയമിച്ചിരുന്നു. ഇതിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ജോലിക്രമീകരണ വ്യവസ്ഥയിൽ സീനിയർ റെസിഡെന്റുമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ കാർഡിയോളജി വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കാനാകുന്നുണ്ട്.
തസ്തികകൾ ഒഴിഞ്ഞുകിടന്നതിനാൽ ടി എം ടി ടെസ്റ്റ് നടത്താൻ രോഗികൾക്ക് ഒരു വർഷം കഴിഞ്ഞുള്ള തീയതിയാണ് നൽകിയിരുന്നത്. മിക്ക ടെസ്റ്റുകൾ ക്കും മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. പുതിയ നിയമനം നടക്കുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും.
Tags :